Sunday July 23, 2017
Latest Updates

കന്യാസ്ത്രികള്‍ സെന്റ് വിന്‍സെന്റ്സിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു :കത്തോലിക്കാ കാനോന്‍ നിയമങ്ങള്‍ ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കില്ലന്ന നിലപാടില്‍ സര്‍ക്കാരും,മാനേജ്മെന്റും

കന്യാസ്ത്രികള്‍ സെന്റ് വിന്‍സെന്റ്സിന്റെ ഉടമസ്ഥാവകാശം ഉപേക്ഷിച്ചു :കത്തോലിക്കാ കാനോന്‍ നിയമങ്ങള്‍ ആശുപത്രി പ്രവര്‍ത്തനത്തെ ബാധിക്കില്ലന്ന നിലപാടില്‍ സര്‍ക്കാരും,മാനേജ്മെന്റും

ഡബ്ലിന്‍ :പുതിയ നാഷണല്‍ മെറ്റേണിറ്റി ആശുപത്രി വീണ്ടും വാര്‍ത്തയില്‍.ആശുപത്രി നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്ന സെന്റ് വിന്‍സെന്റ് ഗ്രൂപ്പുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചതായി റിലീജിയസ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി അറിയിച്ചു.സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി പബ്ലിക്ക് ഹോസ്പിറ്റല്‍,സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി പ്രൈവറ്റ് ഹോസ്പിറ്റല്‍,ഡണ്‍ലേരി സെന്റ് മൈക്കിള്‍സ് ഹോസ്പിറ്റല്‍ എന്നി ഹോസ്പിറ്റലുകളുടെ മാനേജ്മെന്റ്‌റാണ് റിലീജിയസ് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഉപേക്ഷിച്ചത്.

ഇതോടു കൂടി സെന്റ് വിന്‍സെന്റ്‌സ് യൂണിവേഴ്സിറ്റി പബ്ലിക്ക് ഹോസ്പിറ്റല്‍ കാമ്പസില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയുടെ ഉടമസ്ഥതയില്‍ യാതോരുവിധ സാന്നിധ്യവും ഉണ്ടായിരിക്കില്ലെന്നും അവര്‍ അറിയിച്ചതാണ് പുതിയ സംഭവം.ആശുപത്രിക്കുള്ള ഭൂമി പുതുതായി രൂപീകരിച്ച സെന്റ് വിന്‍സെനട്റ്‌സ് ട്രസ്റ്റിന് കൈമാറിയെന്ന് സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി വ്യക്തമാക്കി.പുതിയ നാഷണല്‍ മെറ്റേണിറ്റി ആശുപത്രിയുടെ ഉടമസ്ഥതയില്‍ പങ്കാളിത്തമുണ്ടാകില്ലെന്നും അവര്‍ വിശദീകരണം നല്‍കി.

ഹോളീസ് സ്ട്രീറ്റില്‍ നിന്നും സെന്റ് വിന്‍സന്റ് ഗ്രൂപ്പ് ക്യാംപസിലേക്ക് മെറ്റേണിറ്റി ആശുപത്രി മാറ്റുന്നതിനെച്ചൊല്ലി ഏറെ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇത്രയും കാലം ആശുപത്രിയുടെ സ്ഥലമുടമസ്ഥതയിലും,മാനേജ്മെന്റിലും പങ്കുണ്ടായിരുന്ന കന്യാസ്ത്രീകളുടെ വെളിപ്പെടുത്തല്‍.വാഴ്ത്തപ്പെട്ട സിസ്റ്റര്‍ മേരി ഐക്കണ്‍ഹെഡ് 1834 ല്‍ സ്ഥാപിച്ച ആശുപത്രി സാങ്കേതികമായി ഇതേ വരെ കന്യാസ്ത്രീകളുടെ ഉടമസ്ഥതയില്‍ ആയിരുന്നു.ഒരു മാസം മുമ്പും സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന് ആവര്‍ത്തിച്ചിരുന്ന സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയ്ക്ക് വേണ്ടി ഇന്നലെ പുറത്തുവിട്ട പ്രസ്താവനകള്‍ അനുസരിച്ച് കത്തോലിക്കാ കാനോന്‍ നിയമങ്ങള്‍ പുതിയ മാനേജ്മെന്റിനെ ബാധിക്കില്ല.

സ്ലൈഗോ ബിഷപ്പ് ഡോറന്‍ അടക്കമുള്ളവര്‍ ആശുപത്രി കത്തോലിക്കാ നിയമങ്ങള്‍ അനുസരിചു തന്നെ പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു.ഇതിനിടെയിലാണ് കന്യാസ്ത്രികള്‍ മുമ്പെടുത്ത തീരുമാനത്തില്‍ മലക്കം മറിഞ്ഞത്.

ആവശ്യമെങ്കില്‍ ഗര്‍ഭ ച്ഛിദ്രവും വന്ധ്യതാ ചികില്‍സകളായ ഐവിഎഫ് തുടങ്ങിയവയൊക്കെ കത്തോലിക്കാ നിയമങ്ങള്‍ക്കെതിരാകയാല്‍ അത് പുതിയ ആശുപത്രിയില്‍ അനുവദിക്കുമോ എന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു.ഈ സാഹചര്യത്തിലാണ് ആശുപത്രിയുടെ ഉടമസ്ഥതയിലോ മാനേജ്മെന്റിലോ യാതോരു സാന്നിധ്യമോ ഇടപെടലോ ഉണ്ടാകില്ലെന്ന വിശദീകരണവുമായി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി പ്രസ്താവനയുമായി രംഗത്തുവന്നത്.കന്യാസ്ത്രീകള്‍ ‘സെന്റ് വിന്‍സെന്റ്സ്’ എന്ന സ്ഥാപനത്തിനാണ് ,ഉടമസ്ഥാവകാശം കൈമാറിയിട്ടുള്ളത്.ഈ കമ്പനിയുമായി ഒരു ബന്ധവും സിസ്റ്റേഴ്സിനില്ലെന്നുമാണ് അവര്‍ അറിയിച്ചത്.

നിര്‍ദ്ദിഷ്ട ആശുപത്രിക്കായി കണ്ടെത്തിയ ഏലം പാര്‍ക്ക് ക്യാംപസിലെ സെന്റ് വിന്‍സന്റ്സ് ആശുപത്രി വക ഭൂമിയുടെ ഉടമസ്ഥാവകാശം സെന്റ് വിന്‍സെന്റ്സ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന് (എസ്.വി.എച്.ജി) വിറ്റതായി അറിയിപ്പും പുറത്തുവന്നു. ഇക്കാര്യം എസ്.വി.എച്.ജിയാണ് വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചത്.ഇപ്പോള്‍ വാടക ഉടമ്പടിയിലാണ് ഈ ഭൂമി ഏറ്റെടുത്തതെന്നും കമ്പനി അറിയിച്ചു.

കത്തോലിക്കാ ദേവാലയത്തിന്റെ കീഴില്‍ മെറ്റേണിറ്റി ആശുപത്രി വരുന്നതിനെച്ചൊല്ലിയുള്ള എല്ലാ ഉത്ക്കണ്ഠകളും ഇതോടെ അവസാനിച്ചതായി ആരോഗ്യ മന്ത്രി സൈമണ്‍ ഹാരീസ് പ്രസ്താവനയില്‍ പറഞ്ഞു.ചരിത്രപരമായ തീരുമാനമാണിതെന്നും മന്ത്രി വിശേഷിപ്പിച്ചു.ഈ തീരുമാനം സ്വാഗതം ചെയ്യുന്നതായി പറഞ്ഞ മന്ത്രി ഇന്നു കൂടുതല്‍ പ്രതികരിക്കാമെന്നും അറിയിച്ചു.

Scroll To Top