Sunday September 24, 2017
Latest Updates

കന്നട ഭാഷ അറിയാവുന്നവര്‍ക്കു മാത്രം ബാംഗ്ലൂരില്‍ ഇനി ജോലി

കന്നട ഭാഷ അറിയാവുന്നവര്‍ക്കു മാത്രം ബാംഗ്ലൂരില്‍ ഇനി ജോലി

ബാംഗ്ലൂര്‍: കന്നട ഭാഷ അറിയാത്തവര്‍ക്ക് ഇനി ബാംഗ്ലൂരില്‍ ജോലിയില്ല. സംസ്ഥാനത്തിന്റെ ഭാഷ അറിയാവുന്നവര്‍ മാത്രം ബാംഗ്ലൂരില്‍ സര്‍ക്കാര്‍ ജോലി ചെയ്താല്‍ മതിയെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനം. ഇടത്തരം ജോലികളില്‍ 70 ശതമാനം കന്നടക്കാര്‍ക്കായി സംവരണം ചെയ്യാനുള്ള നയത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. നഗരത്തില്‍ ഡ്രൈവര്‍മാരും ക്ലിനര്‍മാരുമായി ഇനി കന്നടക്കാര്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.

ഈ വിഭാഗത്തില്‍ നൂറു ശതമാനമാണ് കന്നടക്കാര്‍ക്ക് നീക്കിവെച്ചിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ്, എക്‌സിക്യൂട്ടീവ് വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലെ ജോലിക്കാരില്‍ 70 ശതമാനവും കന്നടക്കാര്‍ക്കായി നീക്കി വെയ്ക്കാനാണ് നിര്‍ദേശം. ബാംഗ്ലൂരില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഐ.ടി, ബയോടെക് മേഖലകളിലായി തൊഴിലെടുക്കുന്നത്. 


നഗരത്തിലെ മനുഷ്യവിഭവശേഷിയുടെ ഗണ്യമായ ഭാഗവും അന്യസംസ്ഥാനക്കാരുടെ കൈകളിലാണ്. വൈറ്റ് കോളര്‍, ബ്ലൂ കോളര്‍ ജോലികളില്‍ കേരളം ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേര്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നുണ്ട്

Scroll To Top