Saturday July 22, 2017
Latest Updates

കനത്ത മൂടല്‍ മഞ്ഞ് ഗതാഗതം തടസപ്പെടുത്തി

കനത്ത മൂടല്‍ മഞ്ഞ് ഗതാഗതം തടസപ്പെടുത്തി

വിക്ലോ: അയര്‍ലണ്ടില്‍ ഇന്നലെ പുലര്‍ച്ചെയും ഇന്ന് പുലര്‍ച്ചെയും കനത്ത മൂടല്‍ മഞ്ഞ് ഗതാഗതം തടസപ്പെടുത്തിയതായി റിപ്പോര്‍ട്ട്. മഞ്ഞുവീഴ്ച ശക്തമായതിനെ തുടര്‍ന്ന് എഎ റോഡ്‌വാച്ച് വാഹനമോടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

ലോത്ത്, മീത്ത്, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, ലീഷാം, മോണാഗന്‍, ഡൊണെഗല്‍ എന്നീ മേഖലകളിലെല്ലാം വാഹനമോടിക്കുന്നവര്‍ക്ക് എഎ റോഡ്‌വാച്ച് ജാഗ്രത നിര്‍ദ്ദേശം നല്‍കി. മഞ്ഞുവീഴ്ചയുള്ള മേഖലകളില വാഹനം ഓടിക്കുന്നവര്‍ ഫോഗ് ലൈറ്റ് ഓണാക്കാന്‍ ശ്രദ്ധിക്കണമെന്നും റോഡ്‌വാച്ച് നിര്‍ദ്ദേശം നല്‍കി. മഞ്ഞുവീഴ്ച രൂക്ഷമായതോടെ മെയ്‌നൂത്ത് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. കാസില്‍ബെല്ലിംഗനില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ഇതേതുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. പുലര്‍ച്ചെ ഉണ്ടായ മഞ്ഞുവീഴ്ച പിന്നീട് തെളിഞ്ഞ കാലാവസ്ഥയ്ക്ക് വഴി മാറുമെന്നും താപനില 18 മുതല്‍ 22 ഡിഗ്രി വരെ ആയിരിക്കുമെന്നും മെറ്റ് എറാന്‍ പ്രവചിച്ചിരുന്നു.

വിന്റര്‍ തുടങ്ങുന്നതിനുള്ള ഒരു സൂചനകളും തല്‍ക്കാലമില്ലെന്നാണ് മെറ്റ് ഏറാന്റെ കണ്ടെത്തല്‍

Scroll To Top