Friday January 19, 2018
Latest Updates

കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മെറ്റ് എറാന്‍, അയര്‍ലണ്ടിലെമ്പാടും താപനില മൈനസ് എട്ടിലെത്തുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍

കനത്ത മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മെറ്റ് എറാന്‍, അയര്‍ലണ്ടിലെമ്പാടും താപനില മൈനസ് എട്ടിലെത്തുമെന്ന് കാലാവസ്ഥാ വിദഗ്ദര്‍

ഡബ്ലിന്‍ :മെറ്റ് ഏറാന്‍ പ്രവചനംപോലെതന്നെ രാജ്യത്തെ ഭൂരിപക്ഷം കൗണ്ടികളും കഴിഞ്ഞ രാത്രി ചെറിയ സ്‌നോ ഫാള്‍ ഉണ്ടായതായി പ്രാഥമിക റിപ്പോര്‍ട്ടുകള്‍.17 കൗണ്ടികളിലായിരുന്നു ഓറഞ്ച് അലര്‍ട്ട് നല്‍കിയിരുന്നത്.ഇന്ന് രാത്രി 11 മണി വരെയാണ് മുന്നറിയിപ്പ് നിലനില്‍ക്കുക.

ഞായറാഴ്ച രാവിലെ രാജ്യത്താകെ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.മണ്‍സ്റ്ററില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.ഇന്ന് താപനില മൈനസ് എട്ടിലേക്ക് കൂപ്പുകുത്താന്‍ ഇടയുണ്ട്.എന്നാല്‍ പുലര്‍ച്ചെ അഞ്ചു മണിയ്ക്ക് രാജ്യത്തെ വിവിധ കൗണ്ടികളില്‍ താപനില പൂജ്യം മുതല്‍ നാല് ഡിഗ്രി വരെയാണ്.കാറ്റിന്റെ സ്വാധീനം തണുപ്പ് കുറേച്ചേക്കാമെന്നും നിരീക്ഷണമുണ്ട്.

കനത്ത മഞ്ഞു വീഴ്ച മൂലം ഇന്ന് രാത്രിയും തിങ്കളാഴ്ച രാവിലെയും വാഹനമോടിക്കുന്നത് വളരെ റിസ്‌ക് നിറഞ്ഞതാണ്. ആയതിനാല്‍ വളരെ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാനിരീക്ഷകരും ഗാര്‍ഡയും ആര്‍എസ്എയും ഓര്‍മ്മപ്പെടുത്തുന്നു.ഏറ്റവും അപായകരമായ കാലാവസ്ഥയായിരിക്കും വരുംനാളുകളിലെന്ന് മെറ്റ് ഏറാന്‍ നിരീക്ഷകന്‍ ജോവാന്ന ഡോനെല്ലെ പ്രവചിക്കുന്നു.

കനത്ത മഞ്ഞിന്റെ സാഹചര്യത്തില്‍ ഭവനരഹിതരായവര്‍ക്ക് വേണ്ടി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളതായി സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.

തെക്ക് പടിഞ്ഞാറ് ഭാഗത്ത് മേഘങ്ങള്‍ ശക്തി പ്രാപിക്കുന്നിനാല്‍വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.അത് തെക്ക്, തെക്ക്പടിഞ്ഞാറ് ഭാഗത്തെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കിയേക്കും.കണക്ട്, മിഡ്ലാന്റ്സ്,ലിന്‍സ്റ്റര്‍ എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്കും സാധ്യത കാണുന്നു.മൈനസ് ഒന്നിനും മൈനസ് എട്ടിനും ഇടയിലായിരിക്കും ഇന്നത്തെ രാത്രി താപനില.നാളെ രാവിലെയോടെ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഡോനെല്ലെ പറഞ്ഞു.

കണക്റ്റിലെ അഞ്ച് കൗണ്ടികളിലും കാവന്‍, മോണഗാന്‍, ഡൊണഗല്‍, കില്‍ഡയര്‍ , പോര്‍റ്റ്‌ലിഷ് , ലോംഗ്ഫോര്‍ഡ്, ലൗത്ത്, വിക്ലോ, ഓഫലി, വെസ്റ്റ്മീത്, മീത് എന്നിവിടങ്ങളില്‍ നാല് -എട്ട് സെന്റിമീറ്റര്‍ ഉയരത്തില്‍ വരെ സ്‌നോ കുമിഞ്ഞു കൂടിയേക്കാമെന്നാണ് നിരീക്ഷണം.ഇന്നു മുഴുവന്‍ ഇത് നിലനില്‍ക്കുന്നതിനും സാധ്യത കാണുന്നു.കനത്ത മഴയ്ക്കും വഴിയൊരുക്കുന്ന അന്തരീക്ഷം രൂപപ്പെടുമെന്നും മെറ്റ് ഏറാന്‍ നിരീക്ഷിക്കുന്നു.
മെറ്റ് ഏറാന്റെ കാലാവസ്ഥ സംബന്ധിച്ച ഓറഞ്ച്, മഞ്ഞ മുന്നറിയിപ്പുകള്‍ പരിഗണിച്ച് വാഹനമോടിക്കുന്നവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ഗാര്‍ഡ ഓര്‍മ്മപ്പെടുത്തി.

മോശമായ കാലാവസ്ഥയെത്തുടര്‍ന്നുള്ള സ്ഥിഗതികള്‍ വിയിരുത്താന്‍ ദേശീയ അടിയന്തിര ഏകോപന ഗ്രൂപ്പ് ഇന്നലെ യോഗം ചേര്‍ന്നിരുന്നു.പ്രാദേശികതലത്തില്‍ റോഡിന്റെ സ്ഥിതികള്‍ അവലോകനം ചെയ്യുന്നതിനായി ടീമുകള്‍ സജീവമാകണമെന്നു യോഗം നിര്‍ദ്ദേശം നല്‍കി.റോഡ് സുരക്ഷാ അതോറിറ്റിയും കര്‍ശനമായ ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കിയിട്ടുണ്ട്.

സ്‌നോ കാഴ്ചകള്‍…..

Scroll To Top