Tuesday January 17, 2017
Latest Updates

കത്തോലിക്ക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

കത്തോലിക്ക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്

കോട്ടയം: കത്തോലിക്ക കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് കത്തോലിക്ക കോണ്‍ഗ്രസ് ആലോചിക്കുന്നത്.

ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി തൃശൂര്‍ രൂപതകള്‍ സ്വീകരിച്ച നയമാകും പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മറ്റ് രൂപതകള്‍ സ്വീകരിക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സീറോമലബാര്‍ അംഗങ്ങള്‍ക്ക് അര്‍ഹിക്കുന്ന പ്രാതിനിധ്യം നല്‍കാന്‍ രാഷ്ട്രീയ കക്ഷികള്‍ തയാറാകുന്നില്ലെന്നാണ് കത്തോലിക്ക കോണ്‍ഗ്രസിന്റെ പരാതി.ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഡയരക്ടര്‍ ഫാദര്‍ ജേക്കബ് പാലയ്ക്കപ്പള്ളി പറഞ്ഞു.

Scroll To Top