Sunday January 22, 2017
Latest Updates

കണ്ണൂരിന്റെ ആകാശസ്വപ്നങ്ങള്‍ക്ക് ചിറകേകി കണ്ണൂര്‍ വിമാന താവളത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

കണ്ണൂരിന്റെ ആകാശസ്വപ്നങ്ങള്‍ക്ക് ചിറകേകി കണ്ണൂര്‍ വിമാന താവളത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന്

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഇന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി നിര്‍വ്വഹിക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ഇന്ന് ഉച്ച തിരിഞ്ഞാണ് നടക്കുക. ആന്റണി മൂന്നുമണിയോടെ വ്യോമസേനയുടെ പ്രത്യേക ഹെലിക്കോപ്റ്ററില്‍ കണ്ണൂരിലെത്തും. കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള പങ്കാളിത്തത്തോടെയാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്.

വിമാനത്താവള നിര്‍മ്മാണത്തിനു വേണ്ടി പൊതുമേഖലാ സ്ഥാപനമായി രൂപീകരിച്ചിട്ടുള്ള കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള കന്പനിയുടെ (കിയാല്‍) 30 ശതമാനം ഓഹരികള്‍ കേന്ദ്ര സര്‍ക്കാരിനായിരിക്കും. 2200 ഏക്കറിലാണ് വിമാനത്താവളം നിര്‍മ്മിക്കുന്നത്. ഇതിനായി മട്ടന്നൂര്‍ മൂര്‍ഖന്‍പറന്പില്‍ നിന്നൂം ഇതുവരെ 1278 ഏക്കര്‍ ഏറ്റെടുത്തിട്ടുണ്ട്. ബാക്കി ഭൂമിയും ഈ വര്‍ഷം തന്നെ ഏറ്റെടുക്കും.

ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് മുഖ്യാതിഥിയായിരിക്കും

Scroll To Top