Sunday January 21, 2018
Latest Updates

കണ്ണീര്‍മഴ തൂകി കില്‍കോക്ക്,മനോജിന് ആദരമേകി ഐറിഷ് മലയാളികള്‍ 

കണ്ണീര്‍മഴ തൂകി കില്‍കോക്ക്,മനോജിന് ആദരമേകി ഐറിഷ് മലയാളികള്‍ 

കില്‍കോക്ക് : കഴിഞ്ഞ ദിവസം കില്‍ഡയര്‍ കൗണ്ടിയിലെ കില്‍കോക്കില്‍ നിര്യാതനായ മലയാളി കോട്ടയം പാമ്പാടി കൂരോപ്പട പാറയില്‍ പുത്തന്‍ പുരക്കല്‍ വര്‍ഗ്ഗീസ് സക്കറിയയുടെ മകന്‍ മനോജ് സക്കറിയയ്ക്ക് ആദരാഞ്ജലിയേകി അയര്‍ലണ്ടിലെ മലയാളി സമൂഹം.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നൂറുകണക്കിന് പേര്‍ തങ്ങളുടെ അജ്ഞാത സുഹൃത്തിന് ആദരമേകാന്‍ കില്‍കോക്കിലെത്തിയിരുന്നു.
വൈകിട്ട് 5 മുതല്‍ St . Coca’s church , Kilcock, co. Kildare ല്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്ക് ഹെവന്‍ലി ഫീസ്റ്റ് ചര്‍ച്ചിലെ പാസ്റ്റര്‍ നൈജു ഡാനിയേല്‍,പാസ്റ്റര്‍ ജയശീലന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

നാട്ടില്‍ നിന്ന് കുടുംബത്തോടൊപ്പം താമസിക്കുവാനായി എത്തി മൂന്നാം ദിനമാണ് മനോജ് മരണമടഞ്ഞത്.

പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനും ശേഷം നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഈ വാരാന്ത്യത്തോടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.സംസ്‌കാരം പിന്നീട് കോട്ടയം കൂരോപ്പട ഐ.പി.സി കാര്‍മ്മല്‍ ചര്‍ച്ചില്‍ നടത്തപ്പെടും.

ഇന്ന് ഉച്ചകഴിഞ്ഞു 2 മണി മുതല്‍ 4 മണിവരെയും ഫ്യുണറല്‍ ഹോമില്‍ ഭൗതികദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
(OLIVER REILLY FUNERAL DIRECTORS LTD.
LEINSTER STREET
MAYNOOTH
CO. KILDARE
navigator eircode: w23v99e)

Scroll To Top