Saturday May 27, 2017
Latest Updates

കടിവീരന്‍ സുവാരസിനെതിരായ ഫിഫ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉറുഗ്വേ

കടിവീരന്‍ സുവാരസിനെതിരായ  ഫിഫ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ഉറുഗ്വേ

കടിയന്‍ സുവാരസിനെ വിലക്കിയതിനെതിരെ ഉറുഗ്വേ അപ്പീല്‍ നല്‍കും. കളിക്കിടെ ഇറ്റാലിയന്‍ താരത്തെ കടിച്ച് പരുക്കേല്‍പ്പിച്ചതിനാണ് ഫിഫ സുവാരസിനെ 9 മത്സരങ്ങളില്‍ നിന്ന് വിലക്കിയത്. ഇതോടെ സുവാരസിന് ഈ ലോകകപ്പില്‍ ഇനി കളിക്കാനാകില്ല.  വിലക്ക് കൂടാതെ സുവാരസ് 100,000 സ്വിസ് ഫ്രാങ്ക് പിഴ ഒടുക്കണമെന്നും ഫിഫ നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്ന് ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് വില്‍മര്‍ വില്‍ഡസ് അറിയിച്ചു. അപ്പീല്‍ നല്‍കുന്ന കാര്യം നിയമ വിദഗ്ദരുമായി കൂടിയാലോചിച്ച് വരികയാണെന്നും ഉടന്‍ ഇത് നല്‍കുമെന്നും അദേഹം അറിയിച്ചു. തെളിവില്ലാതെയാണ് സുവാരസിനെ ശിക്ഷിച്ചതെന്നാണ് ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്റെ വാദം.

അച്ചടക്ക നടപടി കടുത്ത് പോയെന്നും ഉറുഗ്വേ ഫുട്‌ബോള്‍ അസോസിയേഷന്‍ വാദിക്കുന്നു. കളിക്കാരന്‍ എന്ന നിലയിലും സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും സുവാരസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ടീം അറിയിച്ചു. സുവാരാസിന്റെ അഭാവം വരും മത്സരങ്ങളില്‍ ഉറുഗ്വേയ്ക്ക് കനത്ത തിരിച്ചടിയാകും. വിലക്ക് നേരിട്ട സാഹചര്യത്തില്‍ സുവാരസ് ഇന്ന് നാട്ടിലേക്ക് മടങ്ങും.

Scroll To Top