Monday July 24, 2017
Latest Updates

കടല്‍മല്‍സ്യങ്ങള്‍ക്കും പച്ചകുത്തുമോ ?ഫിലിപ്പൈന്‍സിലെ വിചിത്രമത്സ്യങ്ങള്‍ വാര്‍ത്തയാകുന്നത് ഇങ്ങനെ

കടല്‍മല്‍സ്യങ്ങള്‍ക്കും പച്ചകുത്തുമോ ?ഫിലിപ്പൈന്‍സിലെ വിചിത്രമത്സ്യങ്ങള്‍ വാര്‍ത്തയാകുന്നത് ഇങ്ങനെ

മനില : പച്ചകുത്തിയ കടല്‍ മല്‍സ്യത്തെ ഫിലിപ്പൈന്‍സിലെ മുക്കുവര്‍ പിടികൂടി.രണ്ട് മീറ്റര്‍ നീളമുള്ള മാലിന്‍ മല്‍സ്യങ്ങളെയാണ് ഡിസൈനിങ്ങോടെ പിടികൂടിയത്.

ഇവയെ പിടികൂടി ചുട്ടികുത്തിയശേഷം കടലില്‍ വിട്ടതാണോ അതോ മറ്റേതെങ്കിലും ഇനത്തില്‍പ്പെട്ട പ്രത്യേക മല്‍സ്യമാണോ എന്നൊന്നും അറിവായിട്ടില്ല.എന്തായാലും 24 കിലോഗ്രാം ഭാരമുള്ള മല്‍സ്യത്തെ ചുട്ടികുത്തിയതാണെങ്കില്‍ അത് അതിശയം തന്നെയാണ്.

ഇവ വല്ല വിദേശ ഇനമാണോയെന്നും സംശയിക്കുന്നുണ്ട്. ഈ മല്‍സ്യം അടുത്ത ഗ്രഹത്തില്‍ നിന്നും വന്നതാണെന്ന് യുഫോസൈറ്റിങ്സ് ഡെയ്ലി.കോം എഡിറ്റര്‍ സ്‌കോട്ട് സി വാറിങ് പറയുന്നു.അവ ഇടയ്ക്കിടെ ഇങ്ങനെയൊക്കെ വന്നുപെട്ടേക്കാം.ഈ മല്‍സ്യങ്ങളോട് സമാനമായവ ഇവിടെയുണ്ടാവാം.അവയുമായുള്ള സ്വാഭാവിക സംഗമത്തെത്തിയതാകാം ഇവറ്റകള്‍.അവയെയാണ് നമ്മള്‍പിടിച്ചു ഭക്ഷണമാക്കിയത്. ഇവറ്റകളുടെ കന്നി യാത്ര ശുഭകരമായല്ല പര്യവസാനിച്ചത്.

കടല്‍ എന്നത് നിഗൂഢമായ രഹസ്യങ്ങളുടെ കലവറയാണ്. അതിനെക്കുറിച്ചറിയുന്നതിനേക്കാള്‍ അജ്ഞതയാണ്.നമ്മുടെ കരയെക്കാള്‍ വലുതാണല്ലോ കടല്‍. നമുക്കറിയാത്തതെന്തൊക്കെയോ കടലില്‍ നമ്മെ കാത്തിരിപ്പുണ്ട് വാറിങ് പറയുന്നു.

Scroll To Top