Saturday February 25, 2017
Latest Updates

കടല്‍ക്കൊല കേസില്‍ ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി

കടല്‍ക്കൊല കേസില്‍ ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും നിയമോപദേശം തേടി. നാവികര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമോ എന്നറിയാനാണ് കേന്ദ്രം നിയമോപദേശം തേടിയത്. നേരത്തെ നാവികര്‍ക്കെതിരെ സുവ നിയമം ചുമത്തിയത് യുപിഎ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.

സുവ ഒഴിവാക്കിയ സാഹചര്യത്തില്‍ എന്‍ഐഎക്ക് കേസ് അന്വേഷിക്കാന്‍ സാധിക്കില്ലെന്നും നാവികരെ വെറുതെ വിടണമെന്നും നേരത്തെ ഇറ്റലിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്ഗി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മുകുള്‍ റോത്ഗി അറ്റോര്‍ണി ജനറലായി നിയമിതനായി.

ഈ സാഹചര്യത്തില്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഹാജരാകുന്നതിനെ എന്‍ഐഎ എതിര്‍ക്കുന്നുണ്ട്. നാവികരുടെ അഭിഭാഷകനായിരുന്നയാള്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് അംഗീകരിക്കാനാകില്ലെന്നാണ് എന്‍ഐഎയുടെ വാദം. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ വീണ്ടും നിയമോപദേശം തേടിയത്.

 

Scroll To Top