Thursday January 19, 2017
Latest Updates

കടല്‍കാക്കകള്‍ക്കെതിരെ നടപടി വേണമെന്ന് രാഷ്ട്രീക്കാര്‍ !

കടല്‍കാക്കകള്‍ക്കെതിരെ നടപടി വേണമെന്ന് രാഷ്ട്രീക്കാര്‍ !

ഡബ്ലിന്‍: ഡബ്ലിനിലെ ശല്യക്കാരായ കടല്‍കാക്കകള്‍ക്കെതിരെ ഫിനഫാള്‍ സെനറ്റര്‍ നെദ് ഓ സുള്ളിവന്‍. ശല്യക്കാരും ധിക്കാരികളുമായ ഈ കടല്‍കാക്കകള്‍ കുട്ടികളുടെ കൈയ്യില്‍ നിന്ന് മധുരപലഹാരങ്ങള്‍ തട്ടിയെടുക്കുന്നതായാണ് പരാതി. ഇതാണ് കടല്‍കാക്കകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെദ് രംഗത്ത് വരാന്‍ കാരണം. ഡബ്ലിനിലെ ഈ ശല്യക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി മന്ത്രിയോടാണ് സെനറ്റര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

ഏറ്റവും ഗൌരവത്തോടെ ഈ വിഷയം പരിഗണിക്കണമെന്ന് നെദ് ആവശ്യപ്പെട്ടു. കുട്ടികളുടെ പലഹാരങ്ങള്‍ തട്ടിയെടുക്കുന്നതിന് പുറമേ രാത്രി കാലങ്ങളില്‍ ഇവയുടെ കരച്ചില്‍ ശബ്ദം മൂലം ഡബ്ലിന്‍ നിവാസികള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും സെനറ്റര്‍ക്ക് പരാതി ഉണ്ട്. കടല്‍കാക്കകള്‍ക്കെതിരെ രംഗത്ത് വന്ന നെദ് പക്ഷി വിരോധിയാണെന്ന് കരുതേണ്ട. പ്രാവുകളോട് വലിയ സ്‌നേഹമുള്ള ആളാണ് നെദ്. എന്നാല്‍ കടല്‍കാക്കകളുടെ ശല്യം സഹിക്കാനാകുന്നില്ലെന്ന് നെദ് പറഞ്ഞു.

Scroll To Top