Friday July 21, 2017
Latest Updates

ഓസ്‌ട്രേലിയയില്‍ കുടിയേറിയ മലയാളികള്‍ക്കും ഇനി ഐറിഷ് സെനറ്റിലേക്ക് വോട്ട് ചെയ്യാം

ഓസ്‌ട്രേലിയയില്‍ കുടിയേറിയ മലയാളികള്‍ക്കും ഇനി ഐറിഷ് സെനറ്റിലേക്ക് വോട്ട് ചെയ്യാം

കോര്‍ക്ക് : അയര്‍ലണ്ടില്‍ നിന്ന് ഓസ്‌ട്രേലിയയില്‍ കുടിയേറിയ ഐറിഷ് പൗരത്വമെടുത്ത മലയാളികള്‍ക്കും ഇനി സെനറ്റിലേക്ക് വോട്ട് ചെയ്യാം. ജൂനിയര്‍ മന്ത്രി ജിമ്മി ദീനിഹാന്‍ അറിയിച്ചതാണ് ഇക്കാര്യം. ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ള ആര്‍ക്കും സെനറ്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാവുന്ന രീതിയിലാണ് നിയമ ഭേദഗതി. സമീപകാലത്ത് മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറിയ ആയിരക്കണക്കിനാളുകള്‍ വിദേശരാജ്യങ്ങളില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കണമെന്ന തീരുമാനത്തിന്റെ ഭാഗമായാണ് നിയമഭേദഗതി. 

നിയമഭേദഗതിയുടെ ഭാഗമായി അമേരിക്ക യൂറോപ്പ്, യുകെ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലും മറ്റ് വിദേശ രാജ്യങ്ങളിലും കുടിയേറിയ ഐറിഷ് പാസ്‌പോര്‍ട്ട് ഉള്ള ആളുകള്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതിയുണ്ട്. കോര്‍ക്കില്‍ നടന്ന ഒരു പരിപാടിയില്‍ തിങ്ക് ടാങ്ക് സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോര്‍ക്ക് ഈസ്റ്റ് ടിഡി ഡേവിഡ് സ്റ്റാന്റ്റനും പരിപാടിയില്‍ പങ്കെടുത്തു. ഐറിഷ് പാസ്‌പോര്‍ട്ടുള്ള വര്‍ക്ക് സെനറ്റില്‍ വോട്ടവകാശം നല്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നു ടിഡി പറഞ്ഞു. കഴിഞ്ഞ മാസം നടന്ന മന്ത്രിസഭ പുനസംഘടനയിലാണ് ദീനിഹാന്‍ പ്രവാസി അയര്‍ലണ്ടുകാരുടെ വകുപ്പിന്റെ ചുമതല ഏറ്റെടുത്തത്. 

Scroll To Top