Friday February 24, 2017
Latest Updates

ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ബാബു ഇമ്മാനുവലിനും കുടുംബത്തിനും യാത്രയയിപ്പ്

ഓസ്‌ട്രേലിയയിലേയ്ക്ക് കുടിയേറുന്ന ബാബു ഇമ്മാനുവലിനും കുടുംബത്തിനും യാത്രയയിപ്പ്

കോര്‍ക്ക്: കഴിഞ്ഞ 7 വര്‍ഷക്കാലത്തെ അയര്‍ലണ്ട് ജീവിതത്തിന് ശേഷം ഓസ്‌ട്രേലിയയിലെ കാന്‍ബറയിലേയ്ക്ക് കുടിയേറുന്ന ബാബു ഇമ്മാനുവലിനും, റാണി ഇമ്മാനുവലിനും, എമിഷ ഇമ്മാനുവലിനും കോര്‍ക്ക് സീറോ മലബാര്‍ വിശ്വാസി സമൂഹം യാത്രയയപ്പ് നല്‍കി.

ഞായറാഴ്ച വില്‍ട്ടന്‍ സെ.ജോസഫ് ദേവാലയത്തിലെ വി.കുര്‍ബാനയെത്തുടര്‍ന്ന് നടന്ന യോഗത്തില്‍ നടത്ത് കൈക്കാരന്‍ ടോണി ജോസ് ,ബാബുവും കുടുംബവും കോര്‍ക്ക് സീറോ മലബാര്‍ സഭാ സമൂഹത്തിന് വേണ്ടി ചെയ്ത എല്ലാ വിധ പ്രവര്‍ത്തനങ്ങളേയും പ്രത്യേകമായി അനുമോദിക്കുകയും കോര്‍ക്ക് സീറോ മലബാര്‍ സഭ വിശ്വാസികളുടെ പേരിലുള്ള നന്ദി അറിയിക്കുകയും ഭാവി ജീവിതത്തിന് എല്ലാ വിധ നന്‍മകള്‍ നേരുകയും ചെയ്തു.Babu2

ബാബു ഇമ്മാനുവേല്‍ സീറോ മലബാര്‍ സഭ കോര്‍ക്ക് പ്രതിനിധി യോഗം അംഗമായും, മതബോധന അധ്യാപകനായും പ്രവര്‍ത്തിച്ചതിന് പുറമെ 7 വര്‍ഷത്തോളമായി ദേവാലയ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കി വരികയായിരുന്നു.ശ്രീമതി റാണി ബാബു വേദപാഠ അധ്യാപികയും നടത്തുവര്‍ഷത്തെ പ്രതിനിധിയോഗം അംഗവും മതബോധന മദര്‍ പി.ടി.എ പ്രസിഡണ്ടുമാണ് .

കോര്‍ക്ക് സീറോ മലബാര്‍ സഭയുടെ സജീവ സാന്നിധ്യമായിരുന്ന ബാബുവിനും കുടുംബത്തിനും ചാപ്ലൈന്‍ ഫാ.ഫ്രാന്‍സീസ് നീലങ്കാവില്‍ ബൊക്ക നല്‍കി ആദരിച്ചു.

വാര്‍ത്ത :ജേക്കബ്ബ് പോള്‍

Scroll To Top