Saturday November 25, 2017
Latest Updates

ഓവര്‍ സ്പീഡ് പിടികൂടാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തിന് ‘ലോട്ടറി’

ഓവര്‍ സ്പീഡ് പിടികൂടാനെന്ന പേരില്‍ സ്വകാര്യ സ്ഥാപനത്തിന് ‘ലോട്ടറി’

ഡബ്ലിന്‍: ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതിനു സഹായകമായെന്നു പറയുമ്പോഴും സ്പീഡ് കാമറകള്‍ക്കായി ചെലവിടുന്ന ഭാരിച്ച തുക വലിയ ഭാരമാകുന്നതായി വിമര്‍ശനം.അമിതവേഗതയ്ക്ക് പിഴയായി ഏഴരമില്യന്‍ നേടിയപ്പോള്‍ അതിനായി സ്വകാര്യ കമ്പനിക്ക് 17മില്യന്‍ നല്‍കേണ്ടി വരുന്നുവെന്നതാണ് പ്രശ്നം.് 2015ല്‍ ചെലവിട്ട കണക്കാണ് ഇത്.

റോഡിലെ അമിതവേഗതക്കാരെ പിടികൂടാനായി സ്ഥാപിച്ച കാമറകളാണ് വന്‍തോതില്‍ പണമുണ്ടാക്കാന്‍ സ്വകാര്യ സ്ഥാപനത്തിന് അവസരമൊരുക്കുന്നത്. 23 ജീവനുകള്‍ രക്ഷപ്പെടുത്താനായെന്നു ഗാര്‍ഡ അവകാശപ്പെടുമ്പോഴും അതിനായി ചെലവിടുന്നത് അമിത തുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വിവരാവകാശനിയമപ്രകാരമാണ് ഗാര്‍ഡ സിയോചനയും സ്വകാര്യ കമ്പനിയുമായുള്ള കരാര്‍ പുറത്തുവന്നത്.സ്പീഡ് മോണിറ്ററിംഗിലൂടെ ഗോ സേഫ് കണ്‍സോര്‍ഷ്യത്തിന് മണിക്കൂറിന് ലഭിച്ചത് 151.79 യൂറോയാണ്.ഓരോമാസവും 7373 മണിക്കൂറുകളാണ് വേഗതാ മോണിറ്ററിംഗിന് വേണ്ടി ചെലവിട്ടത്. അതിന് ഒരു മണിക്കൂറിന് സര്‍വെയിംഗ് കോസ്റ്റ് എന്ന നിലയില്‍ 144.40 യൂറോയും നല്‍കി.ഒരു മാസം 100 മണിക്കൂര്‍ എന്ന പ്രകാരമാണ് ഇത് കണക്കാക്കിയത്. എഗ്രിമെന്റ് മെയ് മാസത്തില്‍ കഴിഞ്ഞതിനാല്‍ അത് പുതുക്കി നല്‍കിയിട്ടുമുണ്ട്.

നികുതിദായകര്‍ നല്‍കുന്ന പണത്തെ ഗാര്‍ഡ വിലമതിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമാണ് എല്ലായിടത്തു നിന്നും ഉയരുന്നത്.അമിതവേഗത നിയന്ത്രിക്കുന്നതിനും അതിലൂടെ ജീവന്‍ രക്ഷിക്കുന്നതിനും ആരും എതിരല്ല. അതിനു ഇത്തരത്തില്‍ ഒരു വിലയേറിയ കരാറിന്റെ സാംഗത്യമാണ് ഏവരും ചോദ്യം ചെയ്യുന്നത്.പൊതുഖജനാവിലെ പണത്തിനു ഗാര്‍ഡ ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്നാണ് ഈ കരാര്‍ സൂചിപ്പിക്കുന്നതെന്ന് ഷീന്‍ ഫെയ്ന്‍ വക്താവ് ആരോപിച്ചു.

Scroll To Top