Thursday May 25, 2017
Latest Updates

ഓവര്‍ ബ്രിഡ്ജില്‍ നിന്ന് റോഡിലേക്ക് വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

ഓവര്‍ ബ്രിഡ്ജില്‍ നിന്ന് റോഡിലേക്ക് വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍: ഓവര്‍ ബ്രിഡ്ജില്‍ നിന്ന് റോഡിലേക്ക് വീണ സ്‌കൂള്‍ വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന 14 കാരന്‍ ഫ്‌ലൈ ഓവറില്‍ നിന്ന് താഴെ വീഴുകയായിരുന്നു. 

ഡബ്ലിനിലെ ഫിംഗല്‍സിലാണ് സംഭവം. ഫ്‌ലൈ ഓവറിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥി എന്‍2 റോഡിലേക്ക് വീഴുകയായിരുന്നു.ഭാഗ്യത്തിന് ആ സമയത്ത് റോഡില്‍ തിരക്കുണ്ടായിരുന്നില്ല.നിരവധിപേര്‍ നോക്കി നില്ക്കുമ്പോഴാണ് കൗമാരക്കാരന്‍ വീണത്. ഉടന്‍ തന്നെ ഗാര്‍ഡ സ്ഥലത്ത് എത്തി കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

Scroll To Top