Sunday August 19, 2018
Latest Updates

ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ഡബ്ലിനില്‍,പൊരുതാന്‍ 15 ടീമുകള്‍,ഐറിഷ് ടീമുകളും മത്സരത്തിനെത്തും 

ഓള്‍ അയര്‍ലണ്ട് വടംവലി മത്സരം ഡബ്ലിനില്‍,പൊരുതാന്‍ 15 ടീമുകള്‍,ഐറിഷ് ടീമുകളും മത്സരത്തിനെത്തും 

ഡബ്ലിന്‍:സോഡ്‌സ് മലയാളികളുടെ ആഭിമുഖ്യത്തില്‍ മെയ് മാസം 12 ന് ഡബ്ലിനില്‍ വൈകുന്നേരം അഞ്ചുമണിക്ക് ഒള്‍ അയര്‍ലണ്ട് വടംവലി മത്സരം നടത്തപ്പെടുന്നു

അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍നിന്നുമായി 15 ഓളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും എന്നാണ് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്,

7 അംഗങ്ങള്‍ അടങ്ങുന്ന ടീമുകള്‍ 600 കിലോ അടിസ്ഥാനത്തിലായിരിക്കും മത്സരം നടത്തപ്പെടുന്നത്, ഇതാദ്യമായാണ് അയര്‍ലണ്ടില്‍ വടംവലിക്ക് മാത്രമായി ഒരു മത്സരം സംഘടിപ്പിക്കുന്നത്,

രജിസ്‌ട്രേഷന്‍ 70 യൂറോയും ഒന്നാം സമ്മാനം നേടുന്ന ടീമിന് 501 യൂറോയും ട്രോഫിയും രണ്ടാം സമ്മാനം നേടുന്ന ടീമിന് 250 യൂറോയും ട്രോഫിയും ഏറ്റവും നല്ല അച്ചടക്കം ഉള്ള ടീമിന് 101 യൂറോയും സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്.

അയര്‍ലണ്ട് ടഗോഫ് വാര്‍ അസ്സോസിയേഷന്‌സിനെ പ്രതിനിധികരിച്ച് രണ്ട് ഐറിഷ് ടീമുകളും മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

അയര്‍ലണ്ടിലെ വടം വലി രാജാക്കന്മാരായ കോര്‍ക്കിലെ ടീമുകള്‍ക്ക് ശക്തമായ വെല്ലുവിളിയുമായിട്ടായിരിക്കും ഡബ്ലിന്‍ ടീമുകള്‍ കളത്തില്‍ ഇറങ്ങുന്നത്. ശക്തന്മാരുടെ മത്സരം ഈ പ്രാവശ്യം തീ പാറും എന്ന് ഉറപ്പാണ്.കളി നിയന്ത്രിക്കുന്നതിനായി ഐറിഷ് റഫറിയെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ബന്ധപ്പെടുക

ജോര്‍ജ് പുറപ്പന്താനം(0879496521) ,ജോബി അഗസ്റ്റിയന്‍ (0876846012)ജെനീഷ് (0892475818),സിബു(0877707793)

ഐറിഷ് മലയാളി ന്യൂസ്

Scroll To Top