Thursday February 23, 2017
Latest Updates

ഓപ്പറേഷന്‍ സുരക്ഷയില്‍ കുടുങ്ങിയത് 8667 പേര്‍; ഏഴ് മുതല്‍ 14 വരെ സ്ത്രീ സുരക്ഷാ വാരം

ഓപ്പറേഷന്‍ സുരക്ഷയില്‍ കുടുങ്ങിയത് 8667 പേര്‍; ഏഴ് മുതല്‍ 14 വരെ സ്ത്രീ സുരക്ഷാ വാരം

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന് കീഴില്‍ ആരംഭിച്ച ഓപ്പറേഷന്‍ സുരക്ഷയില്‍ ഇതിനോടകം 8667 പേര്‍ കുടുങ്ങിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ കുബേരയ്ക്ക് ശേഷം ആഭ്യന്തര മന്ത്രാലയം വിജയകരമായി തുടക്കമിട്ട പദ്ധതിയില്‍ ഗുണ്ട-റൗഡി ലിസ്റ്റില്‍പ്പെട്ടവരും കാപ്പ നിയമം ഉള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചാര്‍ത്തപ്പെട്ടവരുമായ 974 പേര്‍ പിടിയിലായിട്ടുണ്ട്.

ഇനി പിടിയിലായവരെ രക്ഷപ്പെടാന്‍ അനുവദിക്കാതെ എത്രയും പെട്ടെന്ന് കുറ്റപത്രം നല്‍കും. കുറ്റവാളികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കാന്‍ മന്ത്രാലയം ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഈ മാസം ഏഴു മുതല്‍ 14 വരെ സ്ത്രീ സുരക്ഷാ വാരമായി ആചരിക്കും. വനിതാ ദിനത്തോട് അനുബന്ധിച്ച് പൊലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ യോഗങ്ങള്‍ സംഘടിപ്പിക്കും. വാരാചരണത്തിന് സമാപനം കുറിച്ച് കൊണ്ട് 14ന് സംസ്ഥാനതല സ്ത്രീ സുരക്ഷാ സെമിനാര്‍ സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Scroll To Top