Wednesday July 26, 2017
Latest Updates

ഓണ ലഹരിയില്‍ ഡബ്ലിന്‍ : യാക്കോബായ പള്ളിയിലും ഓണാഘോഷം

ഓണ ലഹരിയില്‍ ഡബ്ലിന്‍ : യാക്കോബായ പള്ളിയിലും ഓണാഘോഷം

ഡബ്ലിന്‍:ഡബ്ലിന്‍ യാക്കാബായ പള്ളിയിലെ യൂത്ത് അസോസിയേഷന്റെയും വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തില്‍ നടത്തിയ ഓണാഘോഷം വര്‍ണാഭാമായി. പ്രാര്‍ത്ഥനാ ഗാനങ്ങളോടെ ആരംഭിച്ച പരിപാടികള്‍ മാവേലി വിളക്ക് കൊളുത്തി ഉത്ഘാടനം ചെയ്തത് വ്യത്യസ്തമായി. തിരുവാതിര, ഡാന്‍സുകള്‍, ഓണപ്പാട്ടുകള്‍, തുടങ്ങിയവയും ഉണ്ടായിരുന്നു. റവ.തോമസ് പുതിയമഠത്തില്‍ ഓണാശംസ അറിയിച്ചു.

വിഭവ സമൃദ്ധമായ ഓണസദ്യക്ക് ശേഷം നടത്തിയ വടംവലി,ചാക്കിലോട്ടംതുടങ്ങിയ കായിക മത്സരങ്ങള്‍ ആവേശം പകര്‍ന്നു. വനിതകളുടെയുംപുരുഷന്മാരുടെയും ആവേശകരമായ വടംവലി മത്സരത്തില്‍ നോര്‍ത്ത് ഡബ്ലിന്‍ സൗത്ത് ഡബ്ലിനെ പരാജയപ്പെടുത്തിയപ്പോള്‍ ചാക്കിലോട്ടത്തില്‍ ബ്ലാക്‌റോക് മുന്നേറ്റം നടത്തി.

അത്തപ്പൂക്കള മത്സരത്തില്‍ ടീമുകള്‍ ഒന്നിനൊന്ന് മികവ് പുലര്‍ത്തി. ടീം ഫിംഗ്ലാസ് അത്തപ്പൂകള മത്സരത്തില്‍ ഒന്നാമതെത്തി. സാമ്പത്തിക പ്രതിസന്ധി മൂലം വിവാഹംനടത്തുവാന്‍ കഴിയാതെ വരുന്നവര്‍ക്ക് ഒരു കൈത്താങ്ങാകാന്‍ വേണ്ടി, ഡബ്ലിന്‍ പള്ളിയിലെ വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വിവാഹ സഹായ നിധിയിലേയ്ക്ക് ആത്മാര്‍ത്ഥമായി സഹകരിക്കുന്ന എല്ലാവര്‍ക്കും പ്രത്യേകം നന്ദി അറിയിച്ചു.ദേശീയ ഗാനത്തോടെ ഓണാഘോഷം പര്യവസാനിച്ചു.YA UTHYA OPTYA SADYA OPTYA APPYA VADAMYA YOUYA DAYA THIRU 2

Scroll To Top