Friday November 24, 2017
Latest Updates

ഓണ്‍ ലൈന്‍ ക്രമിനലുകള്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് പതിവാകുന്നു,കഴിഞ്ഞ വര്‍ഷം ഐറിഷ് മാര്‍ക്കറ്റില്‍ നിന്നും തട്ടിയെടുത്തത് 20.8മില്യണ്‍ യൂറോ

ഓണ്‍ ലൈന്‍ ക്രമിനലുകള്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത് പതിവാകുന്നു,കഴിഞ്ഞ വര്‍ഷം ഐറിഷ് മാര്‍ക്കറ്റില്‍ നിന്നും തട്ടിയെടുത്തത് 20.8മില്യണ്‍ യൂറോ

ഡബ്ലിന്‍ :ഓണ്‍ലൈന്‍ ക്രിമിനലുകള്‍ ക്രഡിറ്റ് കാര്‍ഡുപയോഗിച്ചു കഴിഞ്ഞ വര്‍ഷം തട്ടിയെടുത്തത്  20.8മില്യണ്‍ യൂറോ. രാജ്യത്തെ പ്രമുഖ സ്പോര്‍ട്സ് ഉപകരണ വ്യാപാരികളില്‍ നിന്നും 2016 മാര്‍ച്ചിലെ രണ്ടാഴ്ചകളില്‍ മാത്രം 172 തവണയാണ് തട്ടിപ്പ് നടത്തിയത്.ഈ കമ്പനിക്ക് നഷ്ടമായത് 16000 യുറോയും. ‘കാര്‍ഡ് നോട്ട് പ്രസന്റ് (സിഎന്‍പി)’ എന്നാണ് ഈ റാക്കറ്റിന്റെ പേര്.ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങുന്നതിനു മുമ്പ് ഹാക്കിംഗിലൂടെയും മറ്റും വിശദാംശങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

2015ല്‍ നടന്ന 29.6 മില്യണ്‍ യൂറോയുടെ ഓണ്‍തട്ടിപ്പില്‍ 21മില്യണും ‘കാര്‍ഡ് നോട്ട് പ്രസന്റി’ന്റെ സംഭാവനയാണ്. ഗാര്‍ഡ നാഷണല്‍ ഇക്കണോമിക് ക്രൈം ബ്യൂറോയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്.ഗാര്‍ഡ റീടെയ്ല്‍ എക്സലന്‍സ് അയര്‍ലണ്ടുമായി ചേര്‍ന്ന് നടത്തുന്ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായാണ് ഇത് പുറത്തുവിട്ടത്.യൂറോപോള്‍ 23 യൂറോപ്യന്‍ രാജ്യങ്ങളിലും ഇത്തരം പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

അന്വേഷണത്തിന്റെ ഭാഗമായി ഗാര്‍ഡ പത്ത് സെര്‍ച്ച് വാറണ്ടിന് അനുമതി തേടിയിരുന്നു.ഡബ്ലിനിലും പരിസരങ്ങളിലുമായി ആറ് റസിഡന്‍ഷ്യല്‍ റെയ്ഡുകളും നടത്തി.തുടര്‍ന്ന് അമേരിക്കയില്‍ നിന്നുള്ള നൂറ് കാര്‍ഡുകളുമായി ഒരാളെ പിടികൂടിയിരുന്നു.

പൊതുജനങ്ങള്‍ വളരെ ജാഗ്രത പാലിക്കണമെന്ന് ജിഎന്‍ഇസിബി ഡിക്ടക്ടീവ് ജിം ഒ മിയേര ആവശ്യപ്പെട്ടു.ഓണ്‍ ലൈന്‍ വ്യാപാരങ്ങള്‍ കൂടിയതോടെ ഇതുവഴിയുള്ള തട്ടിപ്പുകളും വര്‍ധിച്ചതായി ജിഎന്‍ഇസിബി ഓഫിസര്‍ വെളിപ്പെടുത്തി.കഴിഞ്ഞ 18 മാസത്തിനുള്ളില്‍ സിഎന്‍പി തട്ടിപ്പുകള്‍ തുടരുകയാണ്.വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുമാത്രം ഓണ്‍ലൈന്‍ പര്‍ചേസ് നടത്തുക,ഇതിനായി ക്രഡിറ്റ് കാര്‍ഡ് ഉപയോഗിക്കുക,ഓണ്‍ലൈനില്‍ പണം അയച്ചുകൊടുക്കാതിരിക്കുക,പിന്‍ നമ്പര്‍,കാര്‍ഡ് നമ്പര്‍,മറ്റു വിശദാംശങ്ങള്‍ എന്നിവ ഇമെയില്‍ മുഖേന അയക്കാതിരിക്കുക എന്നീ മുന്നറിയിപ്പുകളാണ് പൊതുജനങ്ങള്‍ക്ക് ജിഎന്‍ഇസിബി നല്‍കുന്നത്.

Scroll To Top