Monday September 25, 2017
Latest Updates

ഓണ്‍ലൈന്‍ ഗെയിമിലൂടെ അയര്‍ലണ്ടിലെ കുട്ടികളെ കുടുക്കിയ റൊമാനിയക്കാരന്‍ ജയിലില്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ അയര്‍ലണ്ടിലെ കുട്ടികളെ കുടുക്കിയ റൊമാനിയക്കാരന്‍ ജയിലില്‍

റൊമാനിയ :ഓണ്‍ ലൈന്‍ ഗെയിമിലൂടെ അയര്‍ലണ്ടിലെ കുട്ടികളെ കുടുക്കാന്‍ ശ്രമിച്ച റൊമാനിയക്കാരന്‍ സുറേയില്‍ ജയിലില്‍.ക്രിസ്റ്റിയന്‍ സിപ്രിയാന്‍ നോ(39)യെയാണ് റെമാനിയയിലെ ലാലോമിട ട്രൈബ്യൂണല്‍ ശിക്ഷിച്ചത്.സുറേ പോലിസ് ഡിക്ടക്ടീവും നാഷണല്‍ ക്രൈം ഏജന്‍സിയും നടത്തിയ സംയുക്ത അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

റൊമാനിയില്‍ നിന്നും സോഷ്യല്‍ മീഡിയ ഗെയിമിലൂടെ കുട്ടികളെ ബന്ധപ്പെടാന്‍ അവസരമുണ്ടാക്കി അവരെ സെക്സില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്.എട്ടിനും 12നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്.ആദ്യം ഇരയായയത് റൊമാനിയയിലെ സുറേയില്‍ നിന്നുതന്നെയായിരുന്നു.എന്നാല്‍ അയര്‍ലണ്ടിലും യുകെയിലുമുള്ള ഒമ്പത് കുട്ടികളെക്കൂടി ഇയാള്‍ വലയില്‍കുടുക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി.

ഇയാളുടെ ചെയ്തികളുടെ ആഴം വളരെ വലുതാണെന്ന് വ്യക്തമാകുന്നതായി ഇന്‍വെസ്റ്റിഗേറ്റംഗ് ഓഫിസര്‍ ഡിക്ടക്ടീവ് കോണ്‍സ്റ്റബിള്‍ പോള്‍ ഹാരീസ് പറഞ്ഞു. കുട്ടികളുമായുള്ള ഇയാളുടെ ഇടപെടല്‍ എത്ര കാലം നീളുന്നുവോ അത്രകണ്ട് അവരുടെ ജീവിതം പരിതാപകരമാകും.ഇയാള്‍ പിടിയിലായത് വലിയ ആശ്വാസമാണ് നല്‍കുന്നതെന്നും പോള്‍ ഹാരീസ് പറഞ്ഞു. ഗയിമിംഗ് സൈറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഇയാളുടെ വലയില്‍ കുടുങ്ങിയ കൂടുതല്‍ ിരകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. കേസിനെ സംബന്ധിച്ചിടത്തോളം വളരെ ശക്തമായ തെളിവുകളാണ് അവ.സുറേ പോലിസ് വളരെ ഗൗരവത്തോടെയാണ് ഈ കുറ്റകൃത്യത്തെ കണ്ടത്. ഒരാള്‍ മുന്നോട്ടുവന്ന് ഈ ക്രൂരതയെക്കുറിച്ച് അറിയിച്ചാല്‍ കൂടുതല്‍ ഇരകളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ സഹായകമാകുമെന്നും പോള്‍ ഹാരീസ് പറഞ്ഞു.

Scroll To Top