Wednesday September 26, 2018
Latest Updates

ഓണസദ്യ ഒരുക്കാന്‍ ഇത്തവണയും റോയല്‍ തന്നെ,ചിങ്ങപ്പുലരിയിലേ ബുക്കിംഗ് തുടങ്ങി !

ഓണസദ്യ ഒരുക്കാന്‍ ഇത്തവണയും റോയല്‍ തന്നെ,ചിങ്ങപ്പുലരിയിലേ ബുക്കിംഗ് തുടങ്ങി !

ഡബ്ലിന്‍:നാവില്‍ കൊതിയൂറും രുചിയുടെ നവരസങ്ങള്‍ക്ക് നിറക്കൂട്ട് ചാലിച്ചുകൊണ്ട് ഓണസദ്യയൊരുക്കി ഈ വര്‍ഷവും റോയല്‍ കാറ്ററേഴ്സ് ജൈത്രയാത്ര തുടങ്ങി.

അത്തം മുതല്‍ ചെറുതും വലുതുമായ നിരവധി ഓണസദ്യകള്‍ ഒരുക്കി അയര്‍ലണ്ടില്‍ അങ്ങോളമിങ്ങോളമുള്ള മലയാളികള്‍ക്ക് തനി നാടന്‍ വിഭവങ്ങള്‍ വിളമ്പാനുള്ള കലവറയൊരുക്കി മുന്നേറുകയാണ് അഭിലാഷ് രാമമംഗലത്തിന്റെ നേതൃത്വത്തിലുള്ള ‘റോയല്‍ സംഘം.’സദ്യയുണ്ടോ എങ്കില്‍ റോയല്‍ വേണം’എന്നതൊരു ചൊല്ല് തന്നെയായി ഇപ്പോള്‍ അയര്‍ലണ്ടില്‍.രുചിഭേദങ്ങളുടെ മാന്ത്രിക വിദ്യ സൃഷ്ടിക്കാന്‍ റോയലിന്റെ കൈപ്പുണ്യം ഒന്ന് വേറെ തന്നെ.

മൂക്കിന്‍ തുമ്പത്ത് ഒട്ടിപ്പിടിച്ച ശ്വാസം ഉള്ളിലേക്ക് തിരുകി കയറ്റുമ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത രീതിയിലുള്ള വൈവിധ്യമാര്‍ന്ന രുചികളുടെ സമ്മിശ്ര ഗന്ധംപകരുന്ന നിര്‍വൃതി മലയാളിക്ക് നല്‍കാന്‍ പരമ്പരാഗത വിഭവങ്ങള്‍ തന്നെ ചേര്‍ന്നുള്ള ഓണസദ്യ വേണമെന്ന്പാചകകലയിലെ ഈ രാജാക്കന്‍മാര്‍ക്ക് നിര്‍ബന്ധം. അത്‌കൊണ്ട് തന്നെ ഓണസദ്യകളില്‍ ഒരു വിട്ടുവീഴ്ച്ചയും ഇല്ല.ഗുണത്തിലും രുചിയിലും നിറത്തില്‍ പോലും.അതാണ് റോയല്‍ ഓണസദ്യയുടെ പ്രത്യേകത.

കൈപ്പുണ്യത്തിന്റെ ദൈവാനുഗ്രഹം കലര്‍ന്ന ഓണവിഭവങ്ങള്‍ തിരുവോണദിനമായ സെപ്റ്റംബര്‍ 4 ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുന്‍പായി നിങ്ങളുടെ തൊട്ടടുത്ത് എത്തിക്കാനുള്ള എല്ലാ തയാറെടുപ്പുകളും റോയല്‍പൂര്‍ത്തിയാക്കി കഴിഞ്ഞു.

അടപ്രഥമന്‍ ഉള്‍പ്പെടെ 25 ഇനം വിഭവങ്ങളടങ്ങിയ ഓണസദ്യയാണ് ഓര്‍ഡറനുസരിച്ച് എത്തിച്ച് നല്‍കുന്നത്.ഡബ്ലിനിലും ഡബ്ലിനോട് ചേര്‍ന്ന കൗണ്ടികളിലും അതാത് മേഖലയില്‍ നിന്നുമുള്ള ആളുകളെ വിതരണത്തിന് ചുമതലപ്പെടുത്തുന്നതിനാല്‍ ഉത്തരവാദിത്വത്തോടും ചൂടോട് കൂടിയും സദ്യ കൃത്യസമയത്ത് എത്തിക്കുന്നതാണ്.ഓണസദ്യക്കു വിവിധ സിറ്റികളിലായി കളക്ഷന്‍ പോയിന്റും ലഭ്യമാണെന്ന് റോയല്‍ കാറ്ററേഴ്സ് മാനേജ്മെന്റ് അറിയിച്ചു.

മുന്‍കൂട്ടി ബുക്ക്ചെയ്യാന്‍ മറന്നിട്ടുള്ളവര്‍ക്ക് ശനിയാഴ്ച (സെപ്റ്റംബര്‍ 2 )വൈകിട്ട് വരെ അതിനുള്ള സമയമുണ്ട്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കും,ബുക്കിംഗിനും വിളിക്കുക.
അഭിലാഷ് രാമമംഗലം (08621838 24)
0899515307

താഴെ പറയുന്ന കേന്ദ്രങ്ങളില്‍ ഓണദിവസം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഓണക്കിറ്റുകളുടെ വിതരണം ആരംഭിക്കും.നേരത്തെ ബുക്കിംഗ് ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമേ ഓണകിറ്റുകള്‍ ലഭ്യമാവുകയുള്ളൂ.രണ്ടു തരം പായസമടക്കം 25 ഇനങ്ങള്‍ അടങ്ങുന്ന ഒരു ഓണകിറ്റിന് 15 യൂറോയാണ് നല്‍കേണ്ടത്.

താല :സ്‌ക്വയര്‍ പാര്‍ക്കിംഗ് ഏരിയ
സ്റ്റില്‍ഓര്‍ഗന്‍: ഇന്റ്ഗ്രീഡിയന്‍സ് ഏഷ്യന്‍ ഷോപ്പ്

ലൂക്കന്‍: കേരള ഹൗസ് ബാലിയോവന്‍ ലിഡില്‍ പാര്‍ക്കിംഗ് ഏരിയ(കേരള ഹൌസിന് സമീപം)
ബ്ലാഞ്ചസ് ടൌണ്‍:: ബോംബ ബസാര്‍
ഫിംഗ്ലസ്: ഇന്ഗ്രീഡിയന്‍സ്
ഫിബ്സ്ബറോ: സെന്റ് പീറ്റേഴ്സ് ചര്‍ച്ച് ഏരിയ(അനിത് സ് ഷോപ്പ് )
സ്വോര്‍ഡ്സ് :സൂപ്പര്‍ വാലുവിന് സമീപം:(Boroimhe Shopping Centre)
ബൂമോണ്ട്: ബോംബെ ബസാര്‍ അര്‍ട്ടൈന്‍

Scroll To Top