Friday January 20, 2017
Latest Updates

ഓണം വന്നോണം വന്നോണം വന്നേ മാമല നാട്ടിലിന്നോണം വന്നേ ……

ഓണം വന്നോണം വന്നോണം വന്നേ മാമല നാട്ടിലിന്നോണം വന്നേ ……

oonamപൂവും പൂക്കളവും പുത്തനുടയാടകളും ,
വടം വലിയും വള്ളം കളിയും,
തിരുവാതിരക്കളിയും തിരുവോണ സദ്യയും,
കൂടെ ഒത്തിരി മധുരസ്മരണകളും

പറമ്പിലെ മാവിന്‍ കൊംബിലൊരു ഊഞ്ഞാലാട്ടവും,
ഓണകഥകളും പോയ് പോയ കാലത്തിന്റെ വറ്റാത്ത ഓര്‍മകളില്‍ നിന്നും വീണ്ടുമൊരു പൊന്നോണം

തന്റെപ്രജകള്‍ക്കുവേണ്ടി പാതാളത്തിലേക്കു പോയ മഹാ മനീഷി മഹാബലി തമ്പുരാന്റെ ഓര്‍മ പുതുക്കല്‍ മാനുഷര്‍ എല്ലാം ഒന്നായി വസിച്ചിരുന്ന ആ ഗതകാല സ്മൃതികളുടെ ഉണര്‍ത്തുപാട്ടുമായി പൊന്നോണം

പ്രവാസി ലോകത്തും എവിടെയും ആഘോഷത്തിന്റെ തിരക്കുകള്‍ തന്നെ .

നീളുന്ന പ്രവാസത്തിനിടയില്‍ കേരളത്തെ വീണ്ടെടുക്കുന്നത് എങ്ങിനെയെന്ന് തിരഞ്ഞു തിരഞ്ഞു ഇത്തരം ചെറിയ ചെറിയ സന്തോഷങ്ങളില്‍ മനസ്സ് നിറയ്ക്കുന്ന പ്രവാസിയെ ലോകത്തിന്റെ എതുഭാഗത്തു പോയാലും നമുക്ക് കാണാന്‍ കഴിയും. പൂക്കളങ്ങളും ഓണച്ചന്തകളും ഓണാഘോഷങ്ങളുമായി ഒത്തുകൂടി ഓണസദ്യകളൊരുക്കി ജാതിയും മതവും മറന്ന്!

പ്രവാസി കേരളത്തെ തിരിച്ചെടുത്തുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലുള്ളവര്‍ പലപ്പോഴും ചാനല്‍ ഓണക്കാഴ്ച്ചകളില്‍ മയങ്ങി തനതായ ആഘോഷത്തെ മറന്നുപോകുന്നു.
ജാതിയും മതവും രാഷ്ട്രീയവും ചേര്‍ന്ന്! ഒന്നെന്നപോലെ ജീവിച്ചിരുന്നവരെ ധ്രുവീകരിച്ചുക്കൊണ്ടിരിക്കുന്നു. കേരളം കേരളത്തെ മറക്കുമ്പോള്‍ പ്രവാസി കേരളത്തെ കൂടുതല്‍ കൂടുതല്‍ നെഞ്ചോട് ചേര്‍ക്കുകയാണ് എന്നതാണ് സത്യം.

മലയാളനാട്ഓണാഘോഷത്തിലേക്ക്…,ലോക മലയാളികള്‍ക്ക് ഹൃദയം നിറയും ‘ഓണാശംസകള്‍ ..എല്ലാ മാന്യ വായനക്കാര്‍ക്കും ‘ഐറിഷ് മലയാളി’യുടെ തിരുവോണാശംസകള്‍

Scroll To Top