Tuesday September 25, 2018
Latest Updates

ഓഡി എ4ല്‍ ചീറിപ്പാഞ്ഞ വൈദീകന്റെ  ഡ്രൈവിംഗ് ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കി

ഓഡി എ4ല്‍ ചീറിപ്പാഞ്ഞ വൈദീകന്റെ  ഡ്രൈവിംഗ് ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കി

ഡബ്ലിന്‍ : ഓഡി എ4ല്‍ അമിതവേഗതയില്‍ ചീറിപ്പാഞ്ഞ വൈദീകന്റെ ഡ്രൈവിംഗ് ലൈസന്‍സ് ഒരു മാസത്തേക്ക് റദ്ദാക്കി.ഒന്‍പത് പെനാല്‍റ്റി പോയിന്റുകള്‍ക്ക് ‘ഉടമ’ കൂടിയായ ഫാ. പാട്രിക് ഡെവ്ലിനെ(52)യാണ് ആന്‍ട്രിം മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.70 കിലോമീറ്റര്‍ വേഗത നിയന്ത്രണമുള്ള പാതയിലൂടെ 160കി.മീ വേഗതയിലാണ് വൈദീകന്‍ കാര്‍ പറപ്പിച്ചത്.നോര്‍ത്ത് ബെല്‍ഫാസ്റ്റിലെ സെന്റ് വിന്‍സന്റ് ഡിപോള്‍ ഇടവകയിലെ പുരോഹിതനും ഡൗണ്‍ ആന്റ് കോണോര്‍ രൂപതയിലെ മേറ്റര്‍ ഹോസ്പിറ്റലിലെ മൂക ബധിര വിദ്യാര്‍ഥികളുടെ ബോധകനുമാണ് വൈദീകന്‍.

വൈദീകനാകുന്നതിനുമുമ്പ് മാര്‍ക്സ് ആന്റ് സ്‌പെെന്‍സറില്‍ ജോലി ചെയ്യുകയായിരുന്നു ഫാ.ഡെവ് ലിന്‍.തെറ്റ് ബോധ്യപ്പെട്ടെന്നും ക്ഷമാപണത്തിനു തയ്യാറാണെന്നും ഇനി കുറഞ്ഞ വേഗതയിലേ വാഹമോടിക്കൂകയുള്ളുവെന്നും ഫാദറിനു വേണ്ടി അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ജില്ലാ ജഡ്ജി പീറ്റര്‍ കിംഗ് അതംഗീകരിച്ചില്ല.വൈദീകനെ അമിത വേഗതയ്ക്ക് മുമ്പും ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നു കണ്ടെത്തിയ കോടതി ശിക്ഷ ശരിവെക്കുകയായിരുന്നു. ന്യൂടൗണാര്‍ഡ്സ് കോടതി നേരത്തെ വൈദീകന്റെ ലൈസന്‍സ് 14 ദിവസത്തേക്ക് റദ്ദാക്കിയിരുന്നു

Scroll To Top