Tuesday April 25, 2017
Latest Updates

ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

തിരുവനന്തപുരം: ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഇഞ്ചിയോനില്‍ ഇന്നലെ സമാപിച്ച ഏഷ്യന്‍ ഗെയിംസോടെയാണ് പ്രീജ വിരമിക്കല്‍ പ്രഖ്യാപിച്ചത്. 10000 മീറ്ററില്‍ ഇന്ത്യയുടെ മികച്ച താരങ്ങളില്‍ ഒരാളാണ് മലയാളിയായ പ്രീജ ശ്രീധരന്‍. അടുത്ത വര്‍ഷം കേരളത്തില്‍ നടക്കുന്ന നാഷണല്‍ ഗെയിംസോടെ ആഭ്യന്തര മത്സരങ്ങളില്‍ നിന്നും പ്രീജ വിരമിക്കും. റെയില്‍വേയുടെ താരമാണെങ്കിലും നാഷണല്‍ ഗെയിംസില്‍ പ്രീജ കേരളത്തിനു വേണ്ടി മത്സരിക്കും. സംസ്ഥാനത്തിന് വേണ്ടി മെഡല്‍ നേടിക്കൊണ്ട് വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രീജ പറഞ്ഞു.

കുടുംബ ജീവിതത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതിനാണ് കായിക രംഗത്ത് നിന്ന് വിട പറയുന്നതെന്നും പ്രീജ പറഞ്ഞു. ഇഷ്യാടിലെ പ്രകടനം മോശമായതും പ്രീജയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് കാരണമായതായി സൂചനയുണ്ട്. പ്രീജ 2010ലെ ഗ്വാന്‍ഷൂ ഏഷ്യന്‍ഗെയിംസില്‍ പതിനായിരം മീറ്ററില്‍ സ്വര്‍ണവും അയ്യായിരം മീറ്ററില്‍ വെള്ളിയും നേടിയിരുന്നു. രണ്ട് ഇനങ്ങളിലും ദേശീയ റെക്കോര്‍ഡിനുടമയാണ് പ്രീജ. മത്സര രംഗത്ത് നിന്ന് വിരമിച്ചെങ്കിലും കായിക രംഗത്തിനു വേണ്ടി തനിക്ക് സാധിക്കുന്ന എല്ലാം ചെയ്യുമെന്ന് പ്രീജ പറഞ്ഞു.

Scroll To Top