Friday January 19, 2018
Latest Updates

ഒളിച്ചുകളി അവസാനിപ്പിച്ച് എംഎ ബേബി നിയമസഭയില്‍ എത്തി

ഒളിച്ചുകളി അവസാനിപ്പിച്ച് എംഎ ബേബി നിയമസഭയില്‍ എത്തി

തിരുവനന്തപുരം: ഒടുവില്‍ പരിഭവം മറന്ന് എംഎ ബേബി നിയമസഭയില്‍ എത്തി. കൊല്ലത്തെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി ഭീഷണി മുഴക്കിയ എംഎ ബേബിയോട് ഇന്ന് സഭയില്‍ ഹാജരാകണമെന്ന് പാര്‍ട്ടി അന്ത്യശാസനം നല്‍കിയിരുന്നു. സ്വന്തം മണ്ഡലമായ കുണ്ടറയില്‍ പോലും ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കാന്‍ അനുവദിക്കണമെന്ന് എംഎ ബേബി സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പാര്‍ട്ടി. ഇതേതുടര്‍ന്ന് തുടര്‍ച്ചയായി അഞ്ച് ദിവസം സഭയില്‍ ഹാജരാകാതിരുന്നത് വാര്‍ത്തയായിരുന്നു. കൂടാതെ സ്വന്തം വാഹനത്തില്‍ നിന്ന് എംഎല്‍എ ബോര്‍ഡ് ഇളക്കി മാറ്റിയാണ് എംഎ ബേബി സഞ്ചരിച്ചിരുന്നത്. ഒടുവില്‍ പാര്‍ട്ടിയുടെ അന്ത്യശാസനത്തിന് വഴങ്ങി ബേബി സഭയില്‍ ഹാജരാവുകയായിരുന്നു. ഇന്ന് രാവിലെ നടന്ന ചോദ്യോത്തര വേളയിലാണ് എംഎ ബേബി സഭയില്‍ ഹാജരായത്.

Scroll To Top