Saturday June 23, 2018
Latest Updates

ഒരൊറ്റ മിനുട്ട് മതി,നിങ്ങളുടെ കാര്‍ഡില്‍ നിന്നും പണം ഇനി ഇന്ത്യയിലെത്താന്‍, വിസ കാര്‍ഡിലൂടെ പണം കൈമാറ്റം: അയര്‍ലണ്ടില്‍ ജൂണ്‍ മാസം മുതല്‍ ആരംഭിക്കും,ഒക്ടോബര്‍ മുതല്‍ യൂറോപ്പിലെങ്ങും വ്യാപകമാക്കും 

ഒരൊറ്റ മിനുട്ട് മതി,നിങ്ങളുടെ കാര്‍ഡില്‍ നിന്നും പണം ഇനി ഇന്ത്യയിലെത്താന്‍, വിസ കാര്‍ഡിലൂടെ പണം കൈമാറ്റം: അയര്‍ലണ്ടില്‍ ജൂണ്‍ മാസം മുതല്‍ ആരംഭിക്കും,ഒക്ടോബര്‍ മുതല്‍ യൂറോപ്പിലെങ്ങും വ്യാപകമാക്കും 

ഡബ്ലിന്‍: നിങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടില്‍ നിന്നും ഇന്ത്യയിലെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യാന്‍ വേണ്ടത് ഇനി നിമിഷങ്ങളുടെ ദൈര്‍ഘ്യം മാത്രം. പണം കൈമാറ്റം ചെയ്യാന്‍ ഇതേ വരെ ഇടനിലക്കാരുടെ ആവശ്യം ഒഴിവാക്കി ഇന്ത്യ അടക്കമുള്ള ലോകരാഷ്ട്രങ്ങളിലേയ്ക്ക് പുതിയ സൗകര്യം ഒരുക്കുന്നത് വിസ ഡയറക്റ്റാണ് .

ഇടപാടുകാരുടെ വിസ കാര്‍ഡില്‍ നിന്നും ഇന്ത്യയിലെ അക്കൗണ്ട്കളിലേയ്ക്ക് പണം നേരിട്ട് കൈമാറാനാവുമെന്നതാണ് പുതിയ പദ്ധതിയുടെ ഗുണം.അതേ സമയം ബാങ്കുകള്‍ വഴിയോ,ബിസിനസ് സ്ഥാപനങ്ങള്‍ വഴിയോ ഇതേ സേവനം ലഭ്യമാക്കാനുള്ള അവസരമുണ്ട്.

ജൂണ്‍ മാസം മുതല്‍ അയര്‍ലണ്ടില്‍ ആരംഭിക്കുന്ന പദ്ധതി വഴി അയര്‍ലണ്ടിലെ 80 ശതമാനം വിസ കാര്‍ഡ് ഉള്ളവര്‍ക്കും പണം അയയ്ക്കാനും,സ്വീകരിക്കാനും സാധിക്കും.

വിസ കാര്‍ഡ് വഴിയുള്ള അന്താരാഷ്ട്ര പണം ഇടപാടുകള്‍ക്ക് കൂടുതല്‍ ഇടനിലക്കാരും ലൈസന്‍സ് എടുത്തു രംഗത്തിറങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വിസ കാര്‍ഡ് അയര്‍ലണ്ട് മേധാവി ഫിലിപ്പ് കോണോപിക് അറിയിച്ചു.ട്രാന്‍സ്ഫര്‍ വൈസ്’ ഇതിനകം തന്നെഏജന്‍സി സ്വന്തമാക്കി കഴിഞ്ഞു.

നാട്ടിലേയ്ക്ക് പണം കൈമാറാനുള്ള ചിലവ് ഗണ്യമായി കുറയും എന്നതാണ് വിസ കാര്‍ഡ് ഇടപാടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഗുണമായി പറയപ്പെടുന്നത്.ഒക്‌റ്റോബര്‍ മാസത്തോടെ യൂറോപ്പിലെമ്പാടുനിന്നും പുതിയ സൗകര്യം ലഭ്യമാക്കുമെന്ന് ഫിലിപ്പ് കോണോപിക് അറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top