Sunday October 21, 2018
Latest Updates

ഒരു സ്‌കാനിംഗിനായി കാത്തിരിക്കേണ്ടത് ഒരു വര്‍ഷം ! ആരോഗ്യമേഖലയില്‍ അയര്‍ലണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ മോശമാണോ?: രോഗപരിശോധന പോലും ലഭിക്കാതെ കാത്തിരിക്കുന്നത് പതിനായിങ്ങള്‍ 

ഒരു സ്‌കാനിംഗിനായി കാത്തിരിക്കേണ്ടത് ഒരു വര്‍ഷം ! ആരോഗ്യമേഖലയില്‍ അയര്‍ലണ്ട് ആഫ്രിക്കന്‍ രാജ്യങ്ങളെക്കാള്‍ മോശമാണോ?: രോഗപരിശോധന പോലും ലഭിക്കാതെ കാത്തിരിക്കുന്നത് പതിനായിങ്ങള്‍ 

ഡബ്ലിന്‍:അയര്‍ലണ്ട് പോലെ ഒരു വികസിത രാജ്യത്ത് ഒരു സ്‌കാനിംഗിനായി എത്രനാള്‍ കാത്തിരിക്കേണ്ടി വരും.ഇന്ത്യയേക്കാളോ,മറ്റു പല മൂന്നാം ലോക രാജ്യങ്ങളെക്കാളോ മോശമാണോ അയര്‍ലണ്ടിലെ ആരോഗ്യ രംഗം?അത്തരം സൂചനകള്‍ നല്‍കുന്നത് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ തന്നെയാണ്.

രാജ്യത്ത് 135,000 ആളുകളാണ് ഒരു സ്‌കാനിംഗിന് അവസരം ലഭിക്കാതെ ഇപ്പോള്‍ ക്യൂവിലുള്ളത്.ഇതില്‍ 17, 000 ആളുകള്‍ ഒരു വര്‍ഷത്തോളമായി കാത്തിരിപ്പു തുടരുകയാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നതെന്ന് അയര്‍ലണ്ടിലെ പ്രതിപക്ഷ കക്ഷിയായ ഫിയാന ഫാള്‍ ആരോപിക്കുന്നു.

സിടി, എംആര്‍ഐ, അള്‍ട്രാസൗണ്ട് തുടങ്ങിയ അടിസ്ഥാന പരിശോധനകളുടെ കാത്തിരിപ്പുകാരുടെ കണക്ക് മാത്രമാണിത്. കണക്ക് ആശങ്കപ്പെടുത്തുന്നതാണെന്ന് പാര്‍ട്ടി ആരോഗ്യ വക്താവ് സ്റ്റീഫന്‍ ഡോനെല്ലി പറയുന്നു. 44,123 ആളുകളാണ് എംആര്‍ഐ സ്‌കാന് വേണ്ടി കാത്തിരിക്കുന്നത്.

9, 450 ആളുകള്‍ ഒരു വര്‍ഷമായി കാത്തിരിക്കുകയാണ്. 3,535 പേര്‍ 18 മാസക്കാലമായി കാത്തിരിക്കുകയാണ്. മറ്റ് സാങ്കേതിക രീതികള്‍ക്ക് നല്‍കാന്‍ കഴിയാത്ത രോഗവിവരങ്ങള്‍ നല്‍കാന്‍ സിടി സ്‌കാന് കഴിയും. രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും ഒരുപോലെ ആശ്രയിക്കാവുന്ന തരത്തില്‍ കൂടുതല്‍ കൃത്യമായ വിവരങ്ങളാണ് അത് നല്‍കുക.

അതുകൊണ്ടാണ് 31, 567 ആളുകള്‍ തങ്ങള്‍ക്ക് എപ്പോള്‍ നിശ്ചിതസമയം ലഭിക്കുമെന്ന് പോലും അറിയാതെ കാത്തിരിക്കുന്നു എന്നത് അങ്ങേയറ്റം ആശങ്കപ്പെടുത്തുന്നത് ഡോണെല്ലി പറയുന്നു.സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാനും,പരിശോധിക്കാന്‍ ഡോക്റ്റര്മാരും ഇല്ലാതെ ജനങ്ങളെ ആശങ്കയിലാഴ്ത്തുകയാണ് സര്‍ക്കാര്‍ എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ആരോഗ്യ മേഖലയില്‍ അവകാശപ്പെട്ട സൗജന്യ സേവനം നഷ്ടപ്പെടുമെന്നതിനാല്‍ സ്വകാര്യ ചികിത്സാക്കായി പരിമിതമായുള്ള അവസരങ്ങള്‍ പൊതുസമൂഹത്തിലെ ബഹുഭൂരിപക്ഷവും ഉപയോഗപ്പെടുത്താറുമില്ല.

പരിശോധന വൈകുന്നത് മൂലം രോഗികള്‍ക്ക് ചികിത്സ ലഭിക്കാതിരിക്കുന്നതിന്റെ പ്രശ്‌നവും ഡോണെല്ലി ഉയര്‍ത്തുന്നു. ”ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും രോഗികളുടെ അസുഖമെന്താണെന്ന് അറിയാതിരിക്കുന്നതുകൊണ്ട് ഏത് ചികിത്സയാണ് നല്‍കേണ്ടതെന്നും എന്ത് ആരോഗ്യപരിപാലനമാണ് നല്‍കേണ്ടതെന്നും അറിയാനെടുക്കുന്ന കാലതാമസം ആപത്കരമാം വിധം വര്‍ദ്ധിക്കുകയാണ്.എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top