Sunday February 26, 2017
Latest Updates

ഒരു മിസ് കോള്‍ അകലത്തില്‍ ബാങ്ക് സ്‌റേറ്റ്‌മെന്റ്

ഒരു മിസ് കോള്‍ അകലത്തില്‍ ബാങ്ക് സ്‌റേറ്റ്‌മെന്റ്

നലക്ഷ്മി ബാങ്കിന്റെ ഇടപാടുകാര്‍ക്ക് അക്കൌണ്ട് സ്‌റേറ്റ്‌മെന്റ് ലഭിക്കാന്‍ ഇനി ഒരു മിസ് കോള്‍ മതി. ബാങ്ക് അക്കൌണ്ടില്‍ നല്കിയിരിക്കുന്ന മൊബൈല്‍ നമ്പരില്‍ നിന്ന് ബാങ്കിന്റെ 080  67747711 എന്ന നമ്പറിലേക്ക് മിസ് കോള്‍ നല്‍കിയാല്‍ ഇടപാടുകാരുടെ ഇമെയില്‍ വിലാസത്തിലേക്ക് മൂന്ന് മാസത്തെ അക്കൌണ്ട് സ്‌റേറ്റ്‌മെന്റ് ഇമെയിലായി ലഭിക്കും.

ഈ സേവനം പൂര്‍ണ്ണമായും സൗജന്യമാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. നിലവില്‍ ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് ഇമെയിലിലൂടെ ബാങ്ക് സ്‌റേറ്റ്‌മെന്റ് നല്കാറുണ്ടെങ്കിലും മിസ് കോളിലൂടെ ഇടപാടുകാര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബാങ്ക് സ്‌റേറ്റ്‌മെന്റ് നല്കുന്ന ആദ്യ ബാങ്ക് ആയിരിക്കുകയാണ് ധനലക്ഷ്മി ബാങ്ക്.

Scroll To Top