Saturday October 20, 2018
Latest Updates

ഒരു കരളെടുത്താല്‍  ഒരു കരള്‍ ഫ്രീ…ചൈനയില്‍ കൊഴുക്കുന്ന അവയവ വ്യാപാരം തേടി ഐറിഷ്‌കാര്‍ പോകേണ്ടെന്ന് പാര്‍ലിമെന്റ് സമിതി 

ഒരു കരളെടുത്താല്‍  ഒരു കരള്‍ ഫ്രീ…ചൈനയില്‍ കൊഴുക്കുന്ന അവയവ വ്യാപാരം തേടി ഐറിഷ്‌കാര്‍ പോകേണ്ടെന്ന് പാര്‍ലിമെന്റ് സമിതി 

ഡബ്ലിന്‍:അവയവങ്ങള്‍ മാറ്റിവെക്കുന്നതുമയി ബന്ധപ്പെട്ട് ഐറീഷ് പൗരന്മാര്‍ ചൈനയില്‍ പോകുന്നത് നിരോധിക്കണമെന്ന് പാര്‍ലിമെന്റ് സമിതി.ചൈനയില്‍ വര്‍ധിച്ചുവരുന്ന നിര്‍ബന്ധിത അവയവമാറ്റ പ്രവണതകളുടെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദേശം.

ഓരോ വര്‍ഷവും 60000മുതല്‍1ഒരുലക്ഷം വരെ അവയവമാറ്റങ്ങള്‍ ചൈനയില്‍ നടത്തുന്നതായാണ് റിപോര്‍ട്.നൂറുക്കണക്കിന് രാഷ്ട്രീയത്തടവുകാരെ ഇതിനായി കൂട്ടക്കൊല ചെയ്യുന്നതായാണ് ഏറ്റവും പുതിയവിവരം.’ഫാലും ഗോംഗ് വംശത്തില്‍പ്പെട്ടവരെ ഈ ലക്ഷ്യം മുന്‍നിര്‍ത്തി കരുതല്‍തടങ്കലിലാക്കുകയും കൊന്ന് അവയവങ്ങളെടുക്കുകയുമാണ് ചെയ്യുന്നത്.ചൈനയില്‍ നാല് മണിക്കൂറിനുള്ളില്‍ ഒരു കരള്‍ റെഡിയാണ്. ഇത് ചൈനയ്ക്കു മാത്രമേ സാധിക്കൂ’.വിദേശകാര്യ ഓയ് റിയാച്ട്സ് കമ്മിറ്റിയോട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എതാന്‍ ഗുട്മാന്‍ വെളിപ്പെടുത്തി.

‘പ്രത്യേക കാരണങ്ങളൊന്നും കൂടാതെയാണ് കരുതല്‍തടങ്കല്‍ അറസ്റ്റ് നടക്കുന്നത്.അവര്‍ ആക്രമണകാരികളോ, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരോ ഒന്നുമല്ല,എന്നിട്ടും അവരെ കൊല്ലുന്നു.ചൈനീസ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കീഴ് വഴക്കം അവിടെയുള്ളതായി ഒരിക്കലും അംഗീകരിക്കുന്നില്ല,എന്നിരുന്നാലും ചൈനയില്‍ 8-9ബില്യന്‍ ഡോളറിന്റെ അവയവമാറ്റ വ്യവസായം പൊടിപൊടിക്കുകയാണ്’ ഗുട്മാന്‍ പറയുന്നു.

ജീവനുള്ള ഒരു ജയില്‍പ്പുള്ളിയുടെ അവയവങ്ങള്‍ കവര്‍ന്നെടുത്ത ഡോ.എന്‍വര്‍ തോഹ്ടി എന്നൊരാള്‍ പിന്നീട് പങ്കുവെച്ചിരുന്നു.’നോര്‍ത്ത് വെസ്റ്റ് ചൈനയില്‍ 90കളുടെ മധ്യത്തിലാണ് ആ സംഭവം നടന്നത്.വെടിവെച്ചുവീഴ്ത്തിയ ചെറുപ്പക്കാരനായ ഒരു ഡോക്ടറുടെ രണ്ടു കിഡ്നികളും കരളും ശസ്ത്രക്രിയയിലൂടെ നീക്കുകയായിരുന്നു. ആ മനുഷ്യന് ജീവനുണ്ടായിരുന്നു. എന്നെ അയാള്‍ തടയാനും ശ്രമിച്ചു.എന്നാല്‍ എന്നെ തോല്‍പ്പിക്കാന്‍ മാത്രമുള്ള ശക്തി അയാള്‍ക്കുണ്ടായിരുന്നില്ല.എനിക്ക് കുറ്റബോധമൊന്നും തോന്നിയില്ല. രാജ്യത്തിനുവേണ്ടി അതിന്റെ ശത്രുക്കളെ ഇല്ലായ്മ ചെയ്യുന്നുവെന്ന തോന്നലാണ് ഉണ്ടായത്.പ്രോഗ്രാം ചെയ്തുവെച്ച റോബോട്ടിനെപ്പോലെയാണ് ഞാന്‍ ഇതെല്ലാം ചെയ്തത്.ഒരു കരളിന് മറ്റൊന്ന് ഫ്രീ എന്നതാണ് ചൈനീസ് അവയവ വ്യവസായത്തിന്റെ മുദ്രാവാക്യം”.

ചൈനയിലെ അവയവദാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ നിയോഗിക്കണമെന്ന് കനേഡിയന്‍ മനുഷ്യാവകാശ അഭിഭാഷകന്‍ ഡേവിഡ് മാതാസ് പാര്‍ലിമെന്റ് കമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.ചൈനയിലെ കരുതല്‍ തടങ്കലുകാരായ ടിബറ്റുകാര്‍,ഫാലുന്‍ ഗോംഗ്,ഹൗസ് ക്രിസ്ത്യന്‍സ് എന്നിവരെയൊക്കെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഇന്റര്‍നാഷണല്‍ റെഡ്ക്രോസ് കമ്മിറ്റി അനുവദിച്ചിട്ടുണ്ടെന്നും മാതാസ് ഓയ് റിയാച്ട്സ് കമ്മിറ്റിയില്‍ വെളിപ്പെടുത്തി.ചൈനയില്‍ അവയവദാനവുമായി ബന്ധപ്പെട്ടു പോകുന്നതിനെ തടയുന്നതിനായി അയര്‍ലണ്ട് നിയമം പാസാക്കണമെന്ന് മാതാസ് ആവശ്യപ്പെട്ടു.

ഡോ. ജയിംസ് മക് ഡെയ്ഡ് അവയവദാനത്തിലൂടെ വിലപ്പെട്ട ജീവനുകള്‍ രക്ഷപ്പെടുന്നതിന്റെ പ്രാധാന്യം കമ്മിറ്റിയില്‍ പറഞ്ഞു.അയര്‍ലണ്ടില്‍ അവയവമാറ്റത്തിനായി കാത്തിരിക്കുന്ന മിനിമം കാലാവധി ഒന്നുമുതല്‍ അഞ്ച് വര്‍ഷമാണ്. എന്നാല്‍ 5-20% കേസുകളിലും അവയം കിട്ടും മുമ്പേ രോഗി മരിക്കുകയാണ് ചെയ്യുന്നത്.

ഇടനിലക്കാരാണ് അവയവദാനമെന്ന മഹത്തായ പ്രസ്ഥാനത്തെ മോശമാക്കുന്നത്.അവര്‍ രോഗികളുടെയും ദാതാവിന്റെയും ജീവിതം ഒരുപോലെ ദുരിതത്തിലാക്കുന്നു.അവയവദാന ടൂറിസം ഇന്ത്യ,ഈജിപട്,പാക്കിസ്ഥാന്‍ എന്നിവിടങ്ങളിലൊക്കെ നിലനില്‍ക്കുന്നു.എന്നാല്‍ ചൈന മാത്രമാണ് അവയവങ്ങള്‍ക്കായി ജയില്‍പ്പുള്ളികളെ കൊന്നൊടുക്കുന്നത്.ഔദ്യോഗികരേഖകളൊന്നുമില്ലെങ്കിലും ഐറീഷ് രോഗികള്‍ കിഡ്നി മാറ്റിവെക്കുന്നതിനായി വിദേശത്തേക്ക് പോകാറുണ്ടെന്ന് ഡോ. ഒ സിയേഗ്ധാ സ്ഥിരീകരിച്ചു

Scroll To Top