Thursday August 17, 2017
Latest Updates

ഒരുമിച്ച് നിന്നാല്‍ ഭരണ തുടര്‍ച്ച നേടാമെന്ന് ചെന്നിത്തല; ഭിന്നതയുണ്ടെന്ന് സുധീരന്‍

ഒരുമിച്ച് നിന്നാല്‍ ഭരണ തുടര്‍ച്ച നേടാമെന്ന് ചെന്നിത്തല; ഭിന്നതയുണ്ടെന്ന് സുധീരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി പ്രസിഡന്റ് വി എം സുധീരനും ഒരുമിച്ചു നിന്നാല്‍ ഭരണ തുടര്‍ച്ച നേടാനാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുവരും ഒരുമിച്ച് നീങ്ങിയാല്‍ പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അത് പറഞ്ഞു തീര്‍ത്ത് മുന്നോട്ട് പോകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പാര്‍ട്ടിയില്‍ ഐക്യം ഊട്ടിയുറപ്പിക്കലാണ് ഓരോ നേതാവിന്റെയും കടമയെന്നും ചെന്നിത്തല പറഞ്ഞു. എല്ലാ നേതാക്കള്‍ക്കും അവരുടെതായ കഴിവും ജനസമ്മതിയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മദ്യനത്തിലെ മാറ്റങ്ങളെ ചൊല്ലി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സുധീരനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ചെന്നിത്തലയുടെ പ്രസ്താവന.

അതേസമയം പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് വിഎം സുധീരന്‍ പറഞ്ഞു. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടുത്ത മാസം ആറിന് കെപിസിസി സര്‍ക്കാര്‍ ഏകോപന സമിതി ചേരുമെന്ന് സുധീരന്‍ അറിയിച്ചു. അഭിപ്രായ വ്യത്യാസങ്ങള്‍ വ്യക്തിപരമല്ല. ചില അഭിപ്രായ ഭിന്നതകള്‍ നീണ്ടു പോയേക്കാം. അഭിപ്രായ ഭിന്നത പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നമായി വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം ഇന്ന് നടക്കുന്ന കോണ്‍ഗ്രസ് ജന്മദിനാഘോഷ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്ത സുധീരന്‍ നിഷേധിച്ചു. താന്‍ നേരിട്ട് അദ്ദേഹത്തെ ക്ഷണിച്ചിരുന്നതായി സുധീരന്‍ പറഞ്ഞു.

Scroll To Top