Monday December 11, 2017
Latest Updates

‘ഒരുമ’യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ആര്‍ച്ചുബിഷപ്പ് വയലുങ്കല്‍ പിതാവിന് ‘മര്‍ത്തോമന്‍….’ ഈണങ്ങള്‍ പാടി സ്വാഗതമോതി 

‘ഒരുമ’യുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി,ആര്‍ച്ചുബിഷപ്പ് വയലുങ്കല്‍ പിതാവിന് ‘മര്‍ത്തോമന്‍….’ ഈണങ്ങള്‍ പാടി സ്വാഗതമോതി 

ഡബ്ലിന്‍:-അയര്‍ലണ്ട് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ ‘ ഒരുമ ’17’ നു തിരി തെളിയിക്കാന്‍ എത്തിച്ചേര്‍ന്ന പാപ്പുവ ന്യൂ ഗിനിയായുടെ വത്തിക്കാന്‍ നയതന്ത്ര പ്രതിനിധി , കോട്ടയം അതിരൂപതയിലെ നീണ്ടൂര്‍ പള്ളി ഇടവകാംഗവുമായ ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യന്‍ മാത്യു വയലുങ്കല്‍ പിതാവിനു K C AI പ്രസിഡന്റ് ജിജോ മാത്യു മറ്റു കമ്മറ്റി ഭാരവാഹികളും ചേര്‍ന്ന് വി.പാട്രിക്കിന്റെ നാട്ടിലേക്ക് ‘മര്‍ത്തോമന്‍….’ ഈണങ്ങള്‍ പാടി ഊഷ്മളമായ സ്വീകരണം നല്‍കി.

അയര്‍ലണ്ടിലെ ക്‌നാനായ മക്കളെ നേരില്‍ കാണുവാനും കൂടാതെ തങ്ങളില്‍ നിന്നും വേര്‍പിരിഞ്ഞ ജേഷ്ഠസഹോദരന്‍ ഇളംങ്കുളത്ത് സണ്ണിച്ചേട്ടന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നുകൊണ്ട് ദിവ്യബലിയും ഒപ്പീസും അര്‍പ്പിക്കുവാനും കൂടിയാണു പരിശുദ്ധ പിതാവ് എത്തിച്ചേരുന്നത്.

തദവസരത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ സഭാ വികാരി ജനറല്‍ ഫാ.സജി മലയില്‍പുത്തന്‍പുരയ്ക്കല്‍ , ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലയിന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര,ഫാ. ആന്റെണി ചീരംവേലില്‍ (MST) എന്നിവര്‍ സന്നിഹിതരായിരിക്കും.

നാളെ(ശനി)രാവിലെ 9.30നു താലാ കില്‍നമന ഹാളില്‍ വി. കുര്‍ബ്ബാനയോടു കൂടി ആരംഭിക്കുന്ന ‘ഒരുമ ’17’ ലേക്ക് അയര്‍ലണ്ടിലെ മുഴുവന്‍ ക്‌നാനായ കുടുംബാഗങ്ങളേയും സു:സ്വാഗതം ചെയ്യുന്നതായി കമ്മറ്റി ഭാരവാഹികള്‍ അഭ്യര്‍ഥിക്കുന്നു.
വാര്‍ത്ത:- ജിജോ മാത്യു.

Scroll To Top