Saturday November 25, 2017
Latest Updates

ഒരാഴ്ചയ്ക്കുള്ളില്‍ ഡബ്ലിന്‍ നഗരത്തില്‍ മരിച്ചത് മൂന്ന് ഭവനരഹിതര്‍:  വീടില്ലാതെ തെരുവിലലയുന്നവരില്‍ 2423 കുട്ടികളും

ഒരാഴ്ചയ്ക്കുള്ളില്‍ ഡബ്ലിന്‍ നഗരത്തില്‍ മരിച്ചത് മൂന്ന് ഭവനരഹിതര്‍:  വീടില്ലാതെ തെരുവിലലയുന്നവരില്‍ 2423 കുട്ടികളും

ഡബ്ലിന്‍: ഡബ്ലിന്‍ നഗരപ്രദേശത്ത് ഭവനരഹിതരായി തെരുവില്‍ കഴിയുന്ന മൂന്ന് പേര്‍ ഒരാഴ്ച്യ്ക്കുള്ളില്‍ ദുരൂഹസാഹചര്യങ്ങളില്‍ മരണമടഞ്ഞു. ജില്‍ ആബി റോഡില്‍ ഒരു ടെന്റ് കെട്ടി അതില്‍ ഉറങ്ങുകയായിരുന്ന സൈമണ്‍ കമ്മ്യൂണിറ്റിയുടെ ഇടപാടുകാരില്‍ ഉള്‍പ്പെടുന്ന മുപ്പത് വയസുള്ള ഒരു സ്ത്രീയാണ് മരിച്ച നിലയില്‍ ഇന്ന് ഗാര്‍ഡ കണ്ടെത്തിയത്.

കില്‍ഡയറിലുള്ള സര്‍ക്കാര്‍ വക എമര്‍ജന്‍സി ടെന്റില്‍ താമസിച്ചിരുന്ന ഒരാളും,സണ്‍ഫ്‌ളോക്ക് സ്ട്രീറ്റില്‍ താമസിച്ച മറ്റൊരാളും അജ്ഞാതമായ കാരണങ്ങളാല്‍ മരിച്ചത് കഴിഞ്ഞ ദിവങ്ങളിലാണ്.ഭവന രഹിതരുടെ പെട്ടന്നുള്ള മരണം ,പരക്കെ ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്.ഗാര്‍ഡ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ ഡബ്ലിനില്‍ മാത്രം ഭവനരഹിതരായി തെരുവിലെത്തിയത് 2423 കുട്ടികളാണെന്ന് ഡബ്ലിന്‍ റീജിയണല്‍ ഹോംലെസ് എക്സിക്യൂട്ടീവി(ഡിഎച്ആര്‍ഇ)ന്റെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.ഭവനപ്രതിസന്ധിയുടെ ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇത്തരമൊരു സ്ഥിതിയെന്നും ഡിഎച്ആര്‍ഇ പറയുന്നു.ജൂലൈ 24-30 ആഴ്ചയിലാണ് ഇത്രയും കുട്ടികളടങ്ങിയ 1178 കുടുംബങ്ങള്‍ വീടില്ലാത്തവരായത്.ജൂലൈ 19 മുതല്‍ 25 വരെയുള്ള ആഴ്ചയില്‍1115 കുടുംബങ്ങളിലെ 2270 കുട്ടികളാണ് തെരുവിലെത്തിയിരുന്നത്.

2016 ജനുവരിയില്‍ 1570 കുട്ടികള്‍ക്ക് വീടില്ലാതെയായതാണ് ഈ വിഷയത്തിലുണ്ടായ മുന്‍കാലത്തെ വലിയ വര്‍ധയെന്ന് ഡിഎച്ആര്‍ഇ പറയുന്നു.2014 ജൂണില്‍ തലസ്ഥാനത്ത് വീടില്ലാത്ത കുട്ടികള്‍ 567 ആയിരുന്നു. ഇതില്‍ നിന്നും 327% വര്‍ധനയാണ് പിന്നീടുണ്ടായത്.

അതിനിടെ, വീടില്ലാത്ത രണ്ട് പേര്‍ തലസ്ഥാനത്ത് ഇന്നലെ മരിച്ചു.അടിയന്തിര താമസ സൗകര്യം ഏര്‍പ്പെടുത്തിയ ഹോട്ടലിലാണ് രണ്ട് കുട്ടികളുടെ അമ്മയായ 26കാരിയായ യുവതി മരിച്ചതായി കണ്ടെത്തിയത്.കില്‍ ഡെയര്‍ കൗണ്ടിയിലെ ഹോട്ടല്‍ ലെയ്ക്സ്ലിപിലാണ് സംഭവം.മുന്‍ ഷെഫ് ജാക് വാട്സണ്‍ ആണ് മരണമടഞ്ഞ രണ്ടാമന്‍.ഇന്നലെ രാവിലെ ഷോപ്പിന് പുറത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ ഇദ്ദേഹം പിന്നീടാണ് മരിച്ചത്.

ഇത്തരം സംഭവങ്ങള്‍ വളരെ അസ്വസ്ഥപ്പെടുത്തുന്നതാണെങ്കിലും ഇതില്‍ തീരെ അത്ഭുതമില്ലെന്ന് ഷീന്‍ ഫെയന്‍ ഹൗസിംഗ് വക്താവ് ഇഓയിന്‍ ഒബ്രോയിന്‍ പറഞ്ഞു.കൂടുതല്‍ സോഷ്യല്‍ ഹൗസിംഗ് പദ്ധതികളൊരുക്കി പ്രശ്നം പരിഹരിക്കണമെന്ന് ഡബ്ലില്‍ സൈമണ്‍ കമ്മ്യൂണിറ്റി ആവശ്യപ്പെട്ടു.

Scroll To Top