Wednesday January 17, 2018
Latest Updates

ഒഫേലിയ: സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ചയും അവധി 

ഒഫേലിയ:  സ്‌കൂളുകള്‍ക്ക് ചൊവ്വാഴ്ചയും അവധി 

ഡബ്ലിന്‍: ഹരികേന്‍ ഒഫേലിയയുടെ സാഹചര്യത്തില്‍ നാളെയും (ചൊവ്വ)സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കുട്ടികളുടെ സുരക്ഷാ കാരണങ്ങളാലാണ് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ വ്യക്തമാക്കി.

കുടുംബങ്ങള്‍ക്കും,ജോലിക്കാര്‍ക്കും ഇത്തരമൊരു തീരുമാനം ക്ലേശകരമാവുമെങ്കിലും കുട്ടികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നല്‍കുകയാണെന്ന് മന്ത്രി പറഞ്ഞു.

നാഷണല്‍ എമെര്‍ജെന്‍സി കോ ഓര്‍ഡിനേഷന്‍ സമിതിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്.കോളജുകള്‍ക്ക് അവധി നല്‍കേണ്ടതുണ്ടോ എന്നത് സംബന്ധിച്ച തീരുമാനം അതാത് സ്ഥാപനങ്ങളാവും സ്വീകരിയ്ക്കുക.

കോര്‍ക്ക് യൂണിവേഴിസിറ്റിയില്‍ നാളെ പതിവ് പോലെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് യൂസിസി അറിയിച്ചു

Scroll To Top