Monday November 20, 2017
Latest Updates

ഒഫേലിയ: വിമാനം മുടങ്ങിയ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല

ഒഫേലിയ: വിമാനം മുടങ്ങിയ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല

ഒഫേലിയ കൊടുങ്കാറ്റു മൂലം വിമാന സര്‍വീസ് മുടങ്ങിയതിനു യാത്രക്കാര്‍ക്കു നഷ്ടപരിഹാരം ലഭിക്കില്ല. വിമാന സര്‍വീസ് വൈകിയാലോ മുടങ്ങിയാലോ യാത്രക്കാര്‍ക്ക് 250 മുതല്‍ 600 യൂറോ വരെ നഷ്ടപരിഹാരം നല്‍കാന്‍ അയര്‍ലണ്ടില്‍ നിയമമുണ്ട്. എന്നാല്‍ മോശം കാലാവസ്ഥയുള്ള സാഹചര്യത്തില്‍ സുരക്ഷിതത്വം പരിഗണിച്ച് സര്‍വീസ് നടത്താതിരുന്നാല്‍ നഷ്ടപരിഹാരം നല്‍കാനുള്ള ബാധ്യതയില്‍നിന്ന് സര്‍ക്കാര്‍ വിമാനക്കമ്പനികളെ ഒഴിവാക്കിയിട്ടുണ്ട്.

ഡബ്ലിനില്‍ മാത്രം മോശം കാലാവസ്ഥ മൂലം തിങ്കളാഴ്ച 160 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. കോര്‍ക്ക്,ഷാനോന്‍ എന്നിവിടങ്ങളിലുള്‍പ്പെടെ 250 സര്‍വീസുകളും.

എത്തിഹാദ്,എമിറേറ്റ്‌സ്,ഖത്തര്‍ എയര്‍വേസ് തുടങ്ങിയ ഗള്‍ഫ് സെക്റ്റര്‍ വിമാനങ്ങളും റദ്ദ് ചെയ്യവയില്‍ ഉള്‍പ്പെട്ടിരുന്നു.മലയാളികള്‍ അടക്കം നിരവധി ഇന്ത്യന്‍ യാത്രക്കാരും ഇവയില്‍ യാത്ര ചെയ്യാന്‍ എത്തിയിരുന്നുവെങ്കിലും യാത്ര മാറ്റി വെയ്ക്കപ്പെട്ടതിനെ തുടര്‍ന്ന് ക്ലേശത്തിലായവരില്‍ ഉള്‍പ്പെടുന്നു.പകര സംവിധാനം എയര്‍ലൈന്‍സുകള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും മോശം കാലാവസ്ഥയില്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നതെന്ന് ചില യാത്രക്കാര്‍ ഐറിഷ് മലയാളിയെ അറിയിച്ചു.നഷ്ടപരിഹാരം ലഭിക്കുമെന്ന് എയര്‍ ലൈന്‍ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിരുന്നതായും അവര്‍ പറഞ്ഞു.

Scroll To Top