Saturday November 18, 2017
Latest Updates

ഒഫേലിയ ചീറിയടുക്കുന്നു :അയര്‍ലണ്ട് മുഴുവന്‍ റെഡ് അലേര്‍ട്ടിലേക്ക് ,സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഒഫേലിയ ചീറിയടുക്കുന്നു :അയര്‍ലണ്ട് മുഴുവന്‍ റെഡ് അലേര്‍ട്ടിലേക്ക് ,സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ഡബ്ലിന്‍: അയര്‍ലണ്ടിന് നേരെ ചീറിയടുക്കുന്ന ഒഫേലിയ കൊടുങ്കാറ്റും,പെരുമഴയും രാജ്യമാകെ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ റെഡ് അലേര്‍ട് അയര്‍ലണ്ടിലെമ്പാടും വ്യാപിപ്പിച്ചു.ജനങ്ങള്‍ ജാഗ്രതയോടെയിരിക്കണമെന്നും ജീവനും സ്വത്തിനും നഷ്ടമുണ്ടാക്കാത്ത വിധം സ്വയം കരുതല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.

കാലാവസ്ഥയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് രാജ്യത്തെ എല്ലാ കോളേജുകള്‍ക്കും, സ്‌കൂളുകള്‍ക്കും,മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നാളെ  അവധി പ്രഖ്യാപിച്ചു.നൂറ്റമ്പതോളം വിമാനങ്ങള്‍ ഇതിനകം തന്നെ റദ്ധാക്കികഴിഞ്ഞു.കൂടുതല്‍ സര്‍വീസുകള്‍ റദ്ധാക്കുവാന്‍ സാധ്യതയുണ്ടെന്നും ഡബ്ലിന്‍ എയര്‍പോര്‍ട്ട് അതോറിറ്റിയും,വിവിധ വിമാന കമ്പനികളും വ്യക്തമാക്കി.

കൂടുതല്‍ കരുത്താര്‍ജിച്ച് ഒഫേലിയ ഐറിഷ് തീരത്തോടടുക്കുന്നു

Scroll To Top