Saturday November 18, 2017
Latest Updates

ഒഫേലിയ അത്ര നിസ്സാരയല്ല;നാളെ ഐറിഷ് തീരത്തെത്തും, ജനങ്ങള്‍  കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് 

ഒഫേലിയ അത്ര നിസ്സാരയല്ല;നാളെ ഐറിഷ് തീരത്തെത്തും, ജനങ്ങള്‍  കരുതിയിരിക്കണമെന്ന് മുന്നറിയിപ്പ് 

ഡബ്ലിന്‍:അറ്റ്‌ലാന്റിക് സമുദ്രത്തിലൂടെ അയര്‍ലണ്ടിനെ ലക്ഷ്യമാക്കിയെത്തുന്ന ഒഫേലിയ ചുഴലിക്കാറ്റ് അത്ര നിസാരക്കാരനല്ലെന്ന് മെറ്റ് എറാന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച വരെ ജനം കരുതിയിരിക്കണമെന്നാണ് മുന്നറിയിപ്പ്. റെഡ് അലേര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. ഏതുസമയവും കാറ്റ് രൗദ്രഭാവം കൈക്കൊള്ളാമെന്നും ജനങ്ങളുടെ യാത്രയടക്കം മുന്‍കൂട്ടി തീരുമാനിച്ച കാര്യങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പിനനുസരിച്ച് വേണം നടപ്പാക്കാനെന്നുമാണ് നിര്‍ദേശം.

130 കിലോ മീറ്റര്‍ സ്പീഡില്‍ പാഞ്ഞു വരുന്ന കൊടുങ്കാറ്റ് രാജ്യത്ത് പലയിടത്തും കനത്ത നാശം വിതയ്ക്കാനും സാധ്യതയുണ്ട്.മുന്‍ കരുതലായി മേയോ,കോര്‍ക്ക്,കെറി,ഗോള്‍വേ കൗണ്ടികളില്‍ സ്‌കൂള്‍ വാഹനങ്ങള്‍ റദ്ദ് ചെയ്തതായി ബസ് ഏറാന്‍ അറിയിച്ചു.സ്‌കൂളുകള്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചിട്ടുണ്ട്.

ഒഫേലിയ തിങ്കളാഴ്ചയോടെ ഐറിഷ് തീരത്തെത്തുമെന്നാണ് പ്രവചനം.

അടുത്ത രണ്ടു ദിവസത്തില്‍ കാറ്റ് ശാന്തനാകുമോ, അതോ രൗദ്രഭാവത്തിലേക്കു മാറുമോ എന്നൊന്നും ഇപ്പോള്‍ കൃത്യമായി പറയാനാവില്ല. കനത്ത മഴയും കാറ്റും ഉണ്ടാകുമെന്നാണ് നിലവിലെ പ്രവചനം. യാത്രക്കാര്‍ ഏതു സാഹചര്യത്തെയും നേരിടാനുള്ള കരുതലെടുക്കണമെന്ന് പറയുന്നു.

വാഹനം ഓടിക്കുന്നവരുടെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള മഴയ്ക്കും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള കാറ്റും ഉണ്ടാകാം. പൊതുവേ മേഘാവൃതമായ കാലാവസ്ഥയായിരിക്കും. തീരപ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിനും സാധ്യതയുണ്ട്.

Scroll To Top