Monday November 20, 2017
Latest Updates

ഒഫേലിയാ കൊടുങ്കാറ്റ് ദിനത്തില്‍ മാറ്റിവെച്ച സിറ്റിസണ്‍ഷിപ്പ് ചടങ്ങ് നവംബര്‍ 27 ന് നടത്തപ്പെടും 

ഒഫേലിയാ കൊടുങ്കാറ്റ് ദിനത്തില്‍ മാറ്റിവെച്ച സിറ്റിസണ്‍ഷിപ്പ് ചടങ്ങ് നവംബര്‍ 27 ന് നടത്തപ്പെടും 

ഡബ്ലിന്‍ : ഒഫേലിയാ കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി മാറ്റിവെച്ച സിറ്റിസണ്‍ഷിപ്പ് ചടങ്ങുകള്‍ നവംബര്‍ 27ന് നടത്തും.വേദിയിലും സമയത്തിലും മറ്റ് ക്രമീകരണങ്ങളിലും മാറ്റമുണ്ടാവില്ലെന്ന് നാച്ചുറലൈസേഷന്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു.

2017 ഒക്ടോബര്‍ 16ന് ഡബ്ലിന്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടത്താന്‍ നിശ്ചയിച്ചതായിരുന്നു ഈ പൗരത്വദാന ചടങ്ങ്.പൊതുജന സുരക്ഷയുടെ പേരിലാണ് പരിപാടി മാറ്റിവെച്ചത്.

ഇതുസംബന്ധിച്ച ക്ഷണക്കത്തുകള്‍ ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്‍കിയതായി അധികൃതര്‍ അറിയിച്ചു.16ന് സ്വീകരിച്ച അതേ ക്രമീകരണങ്ങളാണ് പരിപാടിക്ക് ഒരുക്കിയിട്ടുള്ളത്. പുതിയ തീയതിയില്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ സിറ്റിസണ്‍ഷിപ്പ് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെടണം.ഈ പരിപാടി നീട്ടിവെച്ചതിലൂടെ എമിഗ്രേഷന്‍ അനുമതി (ജിഎന്‍ഐബി കാര്‍ഡ്) നഷ്ടമായവര്‍ ഇതിനിടയില്‍ അത് പുതുക്കേണ്ട ആവശ്യമില്ല.എന്നാല്‍ അയര്‍ലണ്ടിന് പുറത്തേക്ക് യാത്ര ചെയ്യണമെങ്കില്‍ പുതിയ ജിഎന്‍ഐബി കാര്‍ഡിന് അപേക്ഷ നല്‍കേണ്ടതാണ്. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന് ഡിസംബര്‍ 31വരെയെ അംഗീകാരമുണ്ടായിരിക്കുകയുള്ളുവെന്നും അധികൃതര്‍ അറിയിച്ചു.

Scroll To Top