Saturday January 21, 2017
Latest Updates

ഒഫാലി കൊള്ള സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി

ഒഫാലി കൊള്ള സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി

ഒഫാലി :വെസ്റ്റ്മീത്ത് ഒഫാലി ബോര്‍ഡറിലായി മോഷണം നടത്തുന്ന കൊള്ള സംഘത്തിനായി ഗാര്‍ഡ അന്വേഷണം ആരംഭിച്ചു. കില്‍ബെഗനില്‍ വച്ച് നടന്ന കൊള്ളയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്.

നോര്‍ത്ത് ഒഫാലി ടൗണിനടുത്തുള്ള ബലിനബ്രേക്കറിക്കടുത്ത് വച്ച് അപകടത്തില്‍പെട്ട കാറിനും കൊള്ളയുമായി ബന്ധമുള്ളതായി ഗാര്‍ഡ സംഘം അറിയിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നതെന്ന് ഗാര്‍ഡ കൂട്ടിച്ചേര്‍ത്തു.

അപകടം നടക്കുമ്പോള്‍ കാറിനകത്തുണ്ടായിരുന്നവര്‍ സമീപസ്ഥലങ്ങളിലേക്ക് കടന്നിരിക്കാനാണ് സാധ്യത എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
എയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ ഈ സ്ഥലങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.

Scroll To Top