Friday August 18, 2017
Latest Updates

ഒന്ന് പോരാ,മൂന്ന് മാസത്തെ വാടക മുന്‍കൂറായി വേണമെന്ന് വീട്ടുടമകള്‍ 

ഒന്ന് പോരാ,മൂന്ന് മാസത്തെ വാടക മുന്‍കൂറായി വേണമെന്ന് വീട്ടുടമകള്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ ഭവനദൗര്‍ലഭ്യത്തെ കറവപ്പശുവായിക്കണ്ട് വീട്ടുടമകള്‍.ഒരു തരത്തില്‍ വാടകക്കാരനെ കൊള്ളയടിക്കുകയാണ് ഇക്കൂട്ടരെന്ന് ആക്ഷേപമുണ്ട്. സാധാരണ നിലയില്‍ വീട് കിട്ടാന്‍ ഒരുമാസത്തെ വാടകയുടെ ഡെപ്പോസിറ്റ് മതിയെന്നിരിക്കെ മൂന്നുമാസത്തെ വാടക വേണമെന്ന നിലപാടിലാണ് ചില വീട്ടുടമകള്‍. ഇക്കാര്യത്തില്‍ വ്യക്തമായ നിയമങ്ങളില്ലാത്തതിനാല്‍ അതിനെ ചോദ്യം ചെയ്യാനുമാകുന്നില്ല. 2011ലെ മുന്നണി ഗവണ്‍മെന്റ് ഡെപ്പോസിറ്റ് സംരക്ഷണത്തിനായി ഒരു നിയമം അവതരിപ്പിച്ചിരുന്നു.അത് പാസാകുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നോളവും നടപ്പാക്കിയിട്ടില്ലെന്നത് വീട്ടുടമകള്‍ക്ക് ചൂഷണത്തിനു വലിയ സൗകര്യമാണ് ഒരുക്കുന്നത്.

ഇക്കാര്യത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണം ഉണ്ടാക്കണമെന്ന് നാഷണല്‍ ഹൗസിംഗ് ചാരിറ്റി ഭവനമന്ത്രിയോട് ആവശ്യപ്പെട്ടു.ഒരുമാസത്തെ വാടകപ്പണം ഡെപ്പോസിറ്റായി മതിയാകും എന്ന നിലയിലുള്ള നിയമമുണ്ടാകണം.വാടകക്കാരെ സഹായിക്കുന്ന വിധത്തില്‍ അവര്‍ നല്‍കുന്ന ഡെപ്പോസിറ്റുകള്‍ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് ഉണ്ടാകേണ്ടതെന്ന് ചാരിറ്റി അധ്യക്ഷ ഡോ. എയ്ഡീന്‍ ഹേഡന്‍ പറഞ്ഞു.

2800 കുട്ടികളാണ് വീടില്ലാത്തവരായി അയര്‍ലണ്ടിലെ തെരുവുകളില്‍ അലയുന്നതെന്ന് ചാരിറ്റി വെളിപ്പെടുത്തി.ഏപ്രിലില്‍ നിന്നും മെയ് മാസത്തിലെത്തുമ്പോള്‍ വീടില്ലാത്ത കുട്ടികളുടെ എണ്ണത്തില്‍ 69 പേരുടെ വര്‍ധനയുണ്ട്.1312 കുടുംബങ്ങളാണ് വീടുകളില്ലാതെ തെരുവില്‍ കഴിയുന്നത്.ഇവര്‍ക്കൊപ്പം മുതിര്‍ന്ന 4922 ആളുകളും വീടുകള്‍ക്കായി കാത്തിരിക്കുന്നുണ്ട്

Scroll To Top