Friday January 19, 2018
Latest Updates

ഒന്നിച്ചു പിറന്നവര്‍ക്ക് മാര്‍ക്കിലും മാറ്റമില്ല,ഒരേ മാര്‍ക്കുമായി കാര്‍ലോയിലെ ഇരട്ടകള്‍!

ഒന്നിച്ചു പിറന്നവര്‍ക്ക് മാര്‍ക്കിലും മാറ്റമില്ല,ഒരേ മാര്‍ക്കുമായി കാര്‍ലോയിലെ ഇരട്ടകള്‍!

കാര്‍ലോ :ഒന്നിച്ച് പിറവിയെടുത്ത ഇരട്ട സഹോദരങ്ങള്‍ക്ക് ലിവിംഗ് സര്‍ട്ടിഫിക്കറ്റിലും ഒരേ മാര്‍ക്ക്.കൗണ്ടി കാര്‍ലോയിലെ കാഥല്‍ ,പാട്രിക് ഒ ബ്രയന്‍(18)എന്നിവര്‍ക്ക് ലഭിച്ച ഒരേ മാര്‍ക്കാണ് കൗതുകമായത്.

554 മാര്‍ക്കു വീതമാണ് ഇരുവര്‍ക്കും ലഭിച്ചത്.ഒരു വിഷയമൊഴികെ ബാക്കിയെല്ലാം ഇരുവര്‍ക്കും സമാനമായിരുന്നു.ക്ലോംഗോവ്സ് വുഡ് കോളജില്‍ ആറു വര്‍ഷമായി ഒന്നിച്ചാണ് ഇരുവരും പഠിക്കുന്നത്.

ഡബ്ലിനിലെ ട്രിനിറ്റി കോളജില്‍ ചേര്‍ന്ന് പഠിക്കണമെന്നാണ് ഇവര്‍ ആഗ്രഹിക്കുന്നത്. കാഥലിന് കംപ്യൂട്ടര്‍ സയന്‍സും പാട്രികിന് ഫിസിക്സുമാണ് താല്‍പര്യം.കഠിനധ്വാനികളായ ഇരുവരും അവര്‍ക്ക് ലഭിച്ച ഒരേ മാര്‍ക്കില്‍ ഞെട്ടിയിരിക്കുകയാണ്.

‘റിസള്‍ട്ടിനെച്ചൊല്ലി പേടിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് ഈ അത്ഭുതവും സംഭവിച്ചത്’ കാഥല്‍ പറഞ്ഞു.എന്നാല്‍, ഇരുവര്‍ക്കുമിടയിലെ മല്‍സരബുദ്ധിയാണ് ഈ റിസള്‍ട്ടിനു കാരണമായതെന്നാണ് പാട്രികിന്റെ നിഗമനം.ട്രിനിറ്റി കോളജില്‍ അടിച്ചുപൊളിക്കുന്നതിനെക്കുറിച്ചും നല്ല റിസള്‍ട്ടുണ്ടാക്കുന്നതിനെക്കുറിച്ചുമാണ് ഇരുവരും ചിന്തിക്കുന്നത്.

വിജയനിരയില്‍ കൂടുതല്‍ മലയാളി സാന്നിധ്യവും 

ഇത്തവണ ലിവിംഗ് സെര്‍ട്ടില്‍ മികച്ച വിജയം നേടിയവരുടെ നിരയിലേക്ക് കൂടുതല്‍ മലയാളി വിദ്യാര്‍ഥികളും എത്തിയിട്ടുണ്ട്.

പരീക്ഷയെഴുതിയ മലയാളികളില്‍ മുഴുവന്‍ പെരുംതന്നെ തേര്‍ഡ് ലെവല്‍ പഠനത്തിന് അര്‍ഹതനേടിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ഡബ്ലിന്‍ ക്രംലിനിലെ ജോണ്‍സണ്‍ ജോസഫ് പയസ് 552 മാര്‍ക്കുകളുടെ നേട്ടം കൊയ്‌തെടുത്തവരില്‍ പെടുന്നു.
ഡ്രിംന കാസില്‍ സ്‌കൂളിലെ വിദ്യാര്‍ഥിയായ ജോണ്‍സണ്‍ ക്രംലിനിലെ താമസക്കാരനായ ചങ്ങനാശേരി ചേന്നാട്ടുശ്ശേരി പയസ് ജോസഫിന്റെയും ജിനു(സെന്റ് ജെയിംസസ് ഹോസ്പിറ്റല്‍) മകനാണ്.

Scroll To Top