Monday February 20, 2017
Latest Updates

ഒന്നരലക്ഷം പേരുടെ സൈക്കിള്‍ റാലി  ഞായറാഴ്ച്ച  ഡബ്ലിനിലെത്തും, ജിറോ ഡി ഇറ്റാലിയ കടന്നു പോയ വഴിയില്‍ സ്‌ഫോടനം

ഒന്നരലക്ഷം പേരുടെ സൈക്കിള്‍ റാലി  ഞായറാഴ്ച്ച  ഡബ്ലിനിലെത്തും, ജിറോ ഡി ഇറ്റാലിയ കടന്നു പോയ വഴിയില്‍ സ്‌ഫോടനം

ബാല്ലിമോണി :ജിറോ ഡി ഇറ്റാലിയയില്‍ പങ്കെടുക്കുന്ന സൈക്കിളുകള്‍ കടന്നു പോയ വഴിയില്‍ ചെറിയ സ്‌ഫോടനം പരിഭ്രാന്തി പരത്തി. ബാല്ലിമോണി ഏരിയയിലെ ആന്‍ട്രിം പ്രവിശ്യയിലെ ചില വീടുകളിലാണ് പൈപ്പ് ബോംബ് പൊട്ടിയത്. ഇന്ന് മത്സരങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോഴായിരുന്നു സ്‌ഫോടനം. ഹെന്‍ട്രി സ്ട്രീറ്റിലെയും ഹന്നാ കോര്‍ട്ടിലെയും ചില വീടുകളില്‍ അജഞാതര്‍ പൈപ്പ് ബോംബ് നിക്ഷേപിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ബോംബ് ഇട്ടത്. 

സ്‌ഫോടനത്തില്‍ വീടുകളിലെ ജനല്‍ ചില്ലുകള്‍ തകരുകയും വീട്ടുസാധനങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തു. ഇരു വീടുകളിലും ആര്‍ക്കും പരുക്കില്ല. എന്നാല്‍ അപ്രതീക്ഷിത സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നിന്ന് ഇവര്‍ മോചിതരായിട്ടില്ല. ഇന്നലെയാണ് അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ നിന്ന് ജിറോ ഡി ഇറ്റാലിയ സൈക്ക്‌ലിംഗ് മത്സരം ആരംഭിച്ചത്. ഇന്ന് ആന്‍ട്രിം മേഖലയിലൂടെ സൈക്കിള്‍ റാലി കടന്നു പോകാനിരിക്കെയാണ് പ്രദേശത്തെ വീടുകളില്‍ ചെറിയ തോതില്‍ സ്‌ഫോടനം ഉണ്ടായത്. ഒന്നര ലക്ഷത്തിലധികം സൈക്ക്‌ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ലോകപ്രശസ്ത സൈക്ക്‌ലിംഗ് താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.ഞായറാഴ്ച്ച മൂന്നു മണിയോടെ സ്വോര്‍ഡ്‌സിലെത്തുന്ന റാലി നാല് മണിയോടെ ഡബ്ലിനിലെ അപ്പര്‍ മെറിയോണ്‍ സ്ട്രീറ്റില്‍ സമാപിക്കുംgiro-d-italia-cover

Scroll To Top