Monday January 23, 2017
Latest Updates

ഒടുവില്‍ ഷുമാക്കര്‍ വീട്ടിലേക്ക്; 19 ദശലക്ഷം ഡോളര്‍ മുടക്കി അത്യാധുനിക മെഡിക്കല്‍ സ്യൂട്ട് ഒരുക്കുന്നു

ഒടുവില്‍ ഷുമാക്കര്‍ വീട്ടിലേക്ക്; 19 ദശലക്ഷം ഡോളര്‍ മുടക്കി അത്യാധുനിക മെഡിക്കല്‍ സ്യൂട്ട് ഒരുക്കുന്നു

ജനീവ: സ്‌കീയിംഗിനിടയില്‍ അപകടത്തില്‍ പെട്ട് കോമയിലായ മൈക്കല്‍ ഷുമാക്കറിനായി വീട്ടില്‍ 19 ദശലക്ഷം ഡോളര്‍ മുടക്കി ആധുനിക മെഡിക്കല്‍ സ്യൂട്ട്. ഒരുക്കുന്നു. ആശുപത്രിയില്‍ നിന്നും ഉടന്‍ തന്നെ വീട്ടിലേക്ക് മടങ്ങൂന്ന ഷുമാക്കറിന് ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ കാര്യങ്ങള്‍ ക്രമീകരിക്കാന്‍ വേണ്ടി സ്വിറ്റ്‌സര്‍ലന്‍ണ്ടിലെ ജനീവ തടാകക്കരയിലെ വീട്ടില്‍ പ്രത്യേക മെഡിക്കല്‍ സ്യൂട്ടാണ് തയ്യാറാക്കുന്നത്. മൂന്ന് മാസം മുമ്പായിരുന്നു ഷുമാക്കറിന് ഫ്രാന്‍സില്‍വെച്ച് അപകടം ഉണ്ടായത്. ഒരു റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കുന്നതിനിടയില്‍ കല്ലില്‍ തലയടിച്ചു വീഴുകയും അബോധാവസ്ഥയില്‍ ആയിപ്പോകുകയുമായിരുന്നു.

ഫ്രാന്‍സിലെ ഗ്രന്‍ബിള്‍ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു ചികിത്സ. ഇനിയൊരിക്കലും ഷുമി എഴുന്നേല്‍ക്കാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ഏഴുതവണ എഫ് വണ്‍ ചാമ്പ്യനായിരുന്നു ഷുമിയുടെ കാര്യത്തില്‍ മോശം വാര്‍ത്ത കേള്‍ക്കാന്‍ ആരാധകര്‍ തയ്യാറാകാന്‍ ഷുമിയെ ചികിത്സിച്ച ഡോക്ടര്‍ ഗാരി ഹാര്‍ട്‌സ്‌റ്റൈന്‍ ആരാധകരോട് പറഞ്ഞിരുന്നു. വീട്ടിലേക്ക് മാറ്റുകയാണെങ്കില്‍ ഷുമാക്കറിന് ആവശ്യമായ പ്രത്യേക സംവിധാനം ഒരുക്കണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഫ്രഞ്ച് ആശുപത്രിയില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തിലാണ് ഷുമിയെ വീട്ടിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്.

എല്ലാ ദിവസവും 250 കിലോമീറ്റര്‍ യാത്ര ചെയ്താണ് വീട്ടുകാര്‍ ഷുമിയുടെ അരികില്‍ എത്തുന്നതും ചികിത്സ നടത്തുന്നതും. പത്ത് മണിക്കൂറുകള്‍ ചെലവഴിക്കുകയും ചെയ്യും. അപകടത്തിന് ശേഷം പല തവണ വിവിധ തരം ശാരീരീകാവസ്ഥയിലൂടെ കടന്നുപോയ ഷുമിയുടെ ശരീരഭാരം 25 ശതമാനം കുറഞ്ഞ് 55 കിലോ മാത്രമായിരിക്കുകയാണ്

Scroll To Top