Monday September 25, 2017
Latest Updates

ഒടുവില്‍ ബേബി വഴങ്ങി; രാജിനാടകത്തിന് അവസാനം

ഒടുവില്‍ ബേബി വഴങ്ങി; രാജിനാടകത്തിന് അവസാനം

തിരുവനന്തപുരം: കൊല്ലത്തെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കുമെന്ന നിലപാടില്‍ ഉറച്ച് നിന്ന എംഎ ബേബി ഒടുവില്‍ പാര്‍ട്ടി നേതൃത്വത്തിന് വഴങ്ങി. തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി സംസ്ഥാന സെക്രറ്ററിയേറ്റ് യോഗത്തിലാണ് എംഎ ബേബി നിലപാട് മാറ്റിയത്. എംഎല്‍എ സ്ഥാനം രാജി വയ്ക്കില്ലെന്ന് എംഎ ബേബി ഉറപ്പ് നല്‍കിയതായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സംസ്ഥാന സമിതിയെ അറിയിച്ചു.

ബേബിയുടെ രാജി ആവശ്യം പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. രാജി തീരുമാനത്തില്‍ ഉറച്ച് നിന്ന എംഎ ബേബി സഭയില്‍ ഹാജരാകാതിരുന്നതും വിവാദമായിരുന്നു. ഒടുവില്‍ പാര്‍ട്ടിയുടെ അന്ത്യശാസനത്തിന് വഴങ്ങിയാണ് എംഎ ബേബി സഭയില്‍ ഹാജരായത്. ബേബി രാജി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പരാജയം വ്യക്തിപരമായി എടുക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം എംഎ ബേബിയോട് വിശദീകരിച്ചു.

Scroll To Top