Thursday July 27, 2017
Latest Updates

ഒടുവില്‍ നാഷണല്‍ ലോട്ടറിയുടെ യൂറോ മില്യന്‍സ് ജാക്പോട്ട് വിജയിയെത്തി

ഒടുവില്‍ നാഷണല്‍ ലോട്ടറിയുടെ യൂറോ മില്യന്‍സ് ജാക്പോട്ട് വിജയിയെത്തി

ഡബ്ലിന്‍ :ഒടുവില്‍ നാഷണല്‍ ലോട്ടറിയുടെ യൂറോ മില്യന്‍സ് ജാക്പോട്ട് വിജയിയെത്തി. പത്രമാധ്യമങ്ങളിലും ഓണ്‍ലൈനിലുമെല്ലാം വന്‍ പ്രാധാന്യമാണ് ‘കാണാതെപോയ’ ഈ കോടീശ്വരനെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ലഭിച്ചത്.ഇതേത്തുടര്‍ന്നാണ് വിജയി ലോട്ടറി അധികൃതരെ സമീപിച്ചത്. ഇക്കാര്യം സ്ഥിരീകരിച്ച നാഷണല്‍ ലോട്ടറി സി.ഇ.ഒ ഡെര്‍മോട്ട് ഗ്രിഫിന്‍ പക്ഷേ ആരാണ് ആ മഹാ ഭാഗ്യവാനെന്നു മാത്രം വെളിപ്പെടുത്തിയില്ല.

ഒരാള്‍ക്കാണോ അതോ സിന്‍ഡിക്കേറ്റിനാണോ എന്നൊന്നും വെളിപ്പെടുത്താന്‍ ഗ്രിഫിന്‍ തയ്യാറായില്ല.അടുത്ത ഏതാനും ദിവസങ്ങള്‍ക്കിടയില്‍ പേരുവിവരങ്ങള്‍ പറയാമെന്ന് ഗ്രിഫിന്‍ ആര്‍ടിഇ റേഡിയോയില്‍ പറഞ്ഞു.ബുധനാഴ്ച വൈകീട്ടോടെ സമ്മാനാര്‍ഹമായ 28.9മില്യണ്‍ യൂറോ അയര്‍ലണ്ടിലെത്തുമെന്നും ഗ്രിഫിന്‍ അറിയിച്ചു.90ദിവസത്തിനുള്ളില്‍ തുക വിജയിയുടെ കൈകളിലെത്തിച്ചേരും.

Scroll To Top