Saturday August 19, 2017
Latest Updates

ഐ 20 ആക്ടീവ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വില 6.38 ലക്ഷം മുതല്‍

ഐ 20 ആക്ടീവ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു; വില 6.38 ലക്ഷം മുതല്‍
ഹ്യൂണ്ടായി കുടുംബത്തില്‍നിന്നും ഐ20 ക്രോസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഐ20 എലീറ്റിന് ശേഷം കമ്പനി പുറത്തിറക്കുന്ന അടുത്ത പതിപ്പാണ് ഐ20 ആക്ടീവ്. എലീറ്റില്‍ മാറ്റങ്ങള്‍ വരുത്തി കൂടുതല്‍ സ്‌പോര്‍ട്ടി ലുക്കോടെയാണ് ആക്ടീവ് പുറത്തിറക്കിയിരിക്കുന്നത്. ടൊയോട്ടയുടെ എട്ടിയോസ് ക്രോസ് വേര്‍ഷന്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ഹ്യൂണ്ടായിയും ക്രോസ് വേര്‍ഷന്‍ ഇറക്കുന്നത്.
നിലവില്‍ ഹ്യൂണ്ടായി ഏറ്റവും അധികം വിറ്റഴിക്കുന്ന വാഹന മോഡലുകളാണ് ഐ10 ും ഐ20യും. ഈ മോഡലുകള്‍ക്ക് രൂപഭേദങ്ങള്‍ വരുത്തി അവതരിപ്പിക്കുമ്പോള്‍ അതിന് ജനകീയത കൈവരുമെന്ന കാര്യത്തില്‍ കമ്പനിക്ക് സംശയമില്ല.
ഗ്രേ ക്ലാഡിങ്ങുകള്‍, റൂഫ് റെയിലുകള്‍, നവീന അലോയ് വീലുകള്‍, മുന്നിലും പിന്നിലും പുതിയ മോഡല്‍ ബമ്പറുകള്‍, ഫോഗ് ലാമ്പുകള്‍, നവീന ഗ്രില്‍, പ്രോജക്ടര്‍ ഹെഡ് ലാമ്പുകള്‍, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, വ്യത്യസ്തമായ ഫ്യുവല്‍ ഫില്ലര്‍ ലിഡ്, ഗ്ലോസി ബ്ലാക്ക് സി പില്ലര്‍ തുടങ്ങിയവയാണ് കാഴ്ചയില്‍ ഐ 20 ആക്ടീവിലെ പുതുമകള്‍.
6.38 ലക്ഷം രൂപ പെട്രോള്‍ മോഡലിനും 7.63 ലക്ഷം രൂപ ഡീസല്‍ മോഡലിനും വില കണക്കാക്കുന്നു.
Scroll To Top