Saturday January 21, 2017
Latest Updates

ഐ.എസ് ഭീകരസംഘടനയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ

ഐ.എസ് ഭീകരസംഘടനയെ ഇന്ത്യയില്‍ നിരോധിക്കണമെന്ന് ഇന്റലിജന്‍സ് ബ്യൂറോ

ന്യൂഡല്‍ഹി: ഇറാഖില്‍ തുടക്കം കുറിച്ച ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയെ ഇന്ത്യയില്‍ നിരോധിക്കണമെന്നു ഇന്റലിജന്‍സ് ബ്യൂറോ. ഐ.എസ് ഇന്ത്യയില്‍ വ്യാപക ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിടുന്നതായും ഇന്ത്യയില്‍ നിന്ന് കൂടുതല്‍ യുവാക്കളെ റിക്രൂട്ട് ചെയ്യാന്‍ പദ്ധതിയിടുന്നതായം റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐബിയുടെ നിര്‍ദ്ദേശം. ഇറാഖിലേക്കും സിറിയയിലേക്കുമാണ് ഇന്ത്യന്‍ യുവാക്കളെ ഐഎസ് നിയമിക്കുന്നത്. നേരത്തെ മുംബൈയില്‍ നിന്ന് ഐഎസില്‍ യുവാക്കള്‍ ചേര്‍ന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇതിനു പിന്നാലെയാണ് കൂടുതല്‍ ഇന്ത്യന്‍ യുവാക്കളെ നിയമിക്കാന്‍ ഐഎസ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് വന്നത്. ഇന്ത്യയില്‍ നിന്ന് നിയമിക്കുന്ന യുവാക്കളെ ഉപയോഗിച്ച് ഇന്ത്യയ്‌ക്കെതിരെ തന്നെ ആക്രമണം നടത്താനാണ് ഐഎസിന്റെ ലക്ഷ്യം. ഐഎസിനെ നിരോഷിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ സുരക്ഷാ ഏജന്‍സിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.

ഇന്ത്യയില്‍ ഇതിനകം നിരോധിച്ചിരിക്കുന സംഘടനകളായ സിമിയും ഇന്ത്യന്‍ മുജാഹിദീനും ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഐബിയുടെ നിര്‍ദ്ദേശം. ഇപ്പോഴും ഇറാഖിലും സിറിയയിലും കഴിയുന്ന ഇന്ത്യക്കാരുടെ ജീവന് ഭീഷണിയാകുമെന്ന് കണ്ടാണ് ഐഎസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇപ്പോള്‍ മൌനം പാലിക്കുന്നത്. ഇറാഖിലെ നാല്പ്പതോളം ഇന്ത്യക്കാ ര്‍ ഐഎസിന്റെ തടങ്കലിലുണ്ടെന്നാണ് അനൌദ്യോഗിക കണക്ക്.

Scroll To Top