Wednesday January 25, 2017
Latest Updates

ഐ.എസ്.എല്‍ ‍: ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയം

ഐ.എസ്.എല്‍ ‍: ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് പരാജയം. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കേരളം ആതിഥേയരായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സിയോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം പരാജയപ്പെട്ടത്. 45ാം മിനിറ്റില്‍ കൊക്കെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ വിജയ ഗോള്‍ നേടിയത്.

പതിനാറാം മിനിറ്റില്‍ തന്നെ കേരളം നോര്‍ത്ത് ഈസ്റ്റിന്റെ വല കുലുക്കിയെങ്കിലും ഓഫ് സൈഡ് ആയതിനാല്‍ ഗോള്‍ അനുവദിച്ചില്ല. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമാണ് നോര്‍ത്ത് ഈസ്റ്റിന്റെ വല കുലുക്കിയത്. പിന്നീട് ഒന്നിലധികം തവണ ശ്രമിച്ചെങ്കിലും കേരളത്തിന് മറുപടി ഗോള്‍ നേടാനായില്ല. ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ടീമാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്.സി. ഈ മാസം 21ന് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. നാളെ ഡല്‍ഹി ഡൈനാമോസ് എഫ്.സി പൂനെ സിറ്റിയെ നേരിടും.

Scroll To Top