Monday January 23, 2017
Latest Updates

ഐ.എഫ്.എസ് ബോക്‌സോഫീസിന്റെ ആദ്യ ഷോര്‍ട്ട്ഫിലിം , ‘വട്ടം’ ഇന്ന് ലൂക്കന്‍ കേരളാ ഹൗസില്‍ പ്രദര്‍ശിപ്പിക്കും

ഐ.എഫ്.എസ് ബോക്‌സോഫീസിന്റെ ആദ്യ ഷോര്‍ട്ട്ഫിലിം , ‘വട്ടം’ ഇന്ന് ലൂക്കന്‍ കേരളാ ഹൗസില്‍ പ്രദര്‍ശിപ്പിക്കും

ലൂക്കന്‍:ഐറിസ് ഫിലിം സൊസൈറ്റിയുടെ 2014 ലെ ആദ്യ സംരംഭമായ ഐ.എഫ്.എസ് ബോക്‌സോഫീസ് മുഖേന അയര്‍ലണ്ടില്‍ നിര്‍മ്മിക്കുന്ന മുഴുനീളന്‍ ഹൃസ്വചിത്രങ്ങള്‍ക്ക് പ്രദര്‍ശനാവസരം ഒരുക്കും. അയര്‍ലണ്ടില്‍ നിര്‍മ്മിച്ച ചിത്രങ്ങളുടെ പൂര്‍ണ്ണ വിവരങ്ങളുമായി അണിയറപ്രവര്‍ത്തകര്‍ക്ക് ഐ.എഫ്.എസിനെ ഇതിനായി സമീപിക്കാവുന്നതാണ്. സൊസൈറ്റിയുടെ സ്‌ക്രീനിംഗ് മാനദണ്ഢങ്ങള്‍ മുഖേന തിരഞ്ഞെടുക്കുന്ന ചിത്രങ്ങള്‍ക്ക് തികച്ചും സൗജന്യ പ്രദര്‍ശനവേദി ഒരുക്കുന്നതാണ്.

ഈ പദ്ധതിയുടെ ഭാഗമായി പ്രശസ്ത പ്രവാസി മലയാളി സംവിധായകനായ ജിജോ എസ് പാലാട്ടിയുടെ ഏറ്റവും പുതിയ ഹൃസ്വചിത്രമായ ‘വട്ടം’ ഐ.എഫ്.എസ് (ഐറിസ് ഫിലിം സൊസൈറ്റി) ബോക്‌സോഫിസ് ഏപ്രില്‍ 5 ശനിയാഴ്ച വൈകിട്ട് 8 ന് കേരളഹൗസ് ഓഡിറ്റോറിയത്തില്‍ സൗജന്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നുണ്ട്.താത്പര്യമുള്ളവരെ നാളെ വൈകിട്ട് കേരളാ ഹൗസിലേക്ക് ക്ഷണിക്കുന്നതായി ഐറിസ് ഫിലിം സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്
irisfilmsocitey@gmail.comIFS Box office

Scroll To Top