Friday February 24, 2017
Latest Updates

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് അയര്‍ലണ്ടിലെ കന്യാസ്ത്രീകളും

ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് അയര്‍ലണ്ടിലെ കന്യാസ്ത്രീകളും

ഡബ്ലിന്‍: സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്ത് അയര്‍ലണ്ടിലെ കന്യാസ്ത്രീകളും. റിഡംപ്റ്ററിസ്റ്റീന്‍ സന്യാസിനി സമൂഹത്തിലെ സെന്റ് അല്‍ഫോണ്‍സസ് മൊണാസ്ട്രിയിലെ കന്യാസ്ത്രീകളാണ് ഐസ് ബക്കറ്റ് ചലഞ്ച് ഏറ്റെടുത്തത്. 

കന്യാസ്ത്രീ വേഷത്തില്‍ തന്നെയാണ് അവര്‍ വെല്ലുവിളി ഏറ്റെടുത്തത്. തുടര്‍ന്ന് വീഡിയോ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തു.

ഇതിനകം നിരവധി വിശ്വാസികള്‍ കന്യാസ്ത്രീകളുടെ ഐസ് ബക്കറ്റ് ചലഞ്ചിന്റെ വീഡിയോ ഷെയര്‍ ചെയ്ത് കഴിഞ്ഞു. ഇതിനകം ആയിരത്തിലധികം പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. 


ആറ് കന്യാസ്ത്രീകള്‍ ചലഞ്ചില്‍ പങ്കെടുത്ത് ഐസ് വെള്ളം തലയില്‍ ഒഴിച്ചു. ഞായറാഴ്ചയായിരുന്നു കന്യാസ്ത്രീകളുടെ ഐസ് ബക്കറ്റ് ചലഞ്ച്. 

Scroll To Top