Saturday September 23, 2017
Latest Updates

ഐസിസ് തടങ്കലിലായിരുന്ന ബ്രിട്ടീഷ് പൌരന്‍ അലന്‍ ഹെനിങ്ങിനെയും തലയറുത്ത് കൊന്നു

ഐസിസ് തടങ്കലിലായിരുന്ന ബ്രിട്ടീഷ് പൌരന്‍ അലന്‍ ഹെനിങ്ങിനെയും തലയറുത്ത് കൊന്നു

ബെയ്‌റൂട്ട്: ഐസിസ് തടങ്കലിലായിരുന്ന രണ്ടാമത്തെ ബ്രിട്ടീഷ് പൌരന്‍ അലന്‍ ഹെനിങ്ങിനെയും തലയറുത്ത് കൊന്നു. ഐസിസ് ഇന്നലെ പുറത്തുവിട്ട വീഡിയോയിലാണ് അലന്‍ ഹെനിങ്ങിന്റെ കൊലപാതക ദൃശ്യമുള്ളത്. സന്നദ്ധ പ്രവര്‍ത്തകനായിരുന്ന അലനെ സിറിയന്‍ അഭയാര്‍ത്ഥികളെ സഹായിച്ചതിനെ തുടര്‍ന്ന് ഐസിസ് തദങ്കലിലാക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് അലനെ ഐസിസ് തദങ്കലിലാക്കിയത്. സിറിയയില്‍ മരുന്ന് ഭക്ഷണവും വിതരണം ചെയ്യുന്ന സന്നദ്ധ സംഘത്തോടൊപ്പം സിറിയയില്‍ എത്തിയ ഇവരെ വാഹന വ്യൂഹം തടഞ്ഞു തീവ്രവാദികള്‍ ബന്ദിയാക്കുകയായിരുന്നു. വടക്കന്‍ ഇംഗ്ലണ്ടിലെ സാല്‍ഫോര്‍ഡ് സ്വദേശിയായിരുന്നു അലന്‍.

നേരത്തെ വധിച്ച ബ്രിട്ടീഷ് പൌരന്‍ ഡേവിഡ് ഹെയ്ന്‍സിന്റെ കൊലപാതക വീഡിയോയില്‍ അലനെയും വധിക്കുമെന്ന് ഐസിസ് ഭീഷണി മുഴക്കിയിരുന്നു. ഡേവിഡ് ഹെയ്ന്‍സിനെയും രണ്ട് അമേരിക്കന്‍ പത്രപ്രവര്‍ത്തകരെയും വധിച്ച ബ്രിട്ടീഷ് ജിഹാദി തന്നെയാണ് അലനെയും വധിച്ചത്. അലന്‍ ഹെനിങ്ങിനെ വെറുതെ വിടണമെന്ന് അല്‍ ഖൊയ്ദ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ചെവിക്കൊള്ളാന്‍ ഐസിസ് തയ്യാറായില്ല. ഇറാഖിലും സിറിയയിലും അമേരിക്കയുടെ നേതൃത്വത്തില്‍ നടത്തുന്ന സംയുക്ത വ്യോമാക്രമണം തന്നെയാണ് വീണ്ടും കൊലപാതകത്തിലേക്ക് നയിച്ചത്.

ഡേവിഡ് ഹെയ്ന്‍സിന്റെ ചോരക്കറ പതിഞ്ഞത് ബ്രിട്ടീഷ് പ്രധാനമന്ത്രി കാമറൂണിന്റെ കൈകളിലാണെങ്കില്‍ അലന്‍ ഹെനിങ്ങിന്റെ ചോരക്കറ ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് പതിഞ്ഞതെന്നും ജിഹാദികള്‍ പറഞ്ഞു. യുഎസിന്റെ നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ പങ്കെടുക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. അമേരികയ്ക്കും സഖ്യകക്ഷികള്‍ക്കുമുള്ള മുന്നറിയിപ്പ് എന്ന പേരില്‍ ഐസിസ് പുറത്തുവിട്ട വീഡിയോ വിശ്വസനീയമാണെന്ന് അമേരിക്ക പ്രതികരിച്ചു. അതേസമയം ഐസിസിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് ഡേവിഡ് കാമറൂണ്‍ പ്രതികരിച്ചു.

Scroll To Top